കൊല്‍ക്കത്ത: ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കുമെന്നും കശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം വകുപ്പ് ഒഴിവാക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങിലെ സ്ഥാനാര്‍ഥി രാജു സിങ് ബിഷ്ടിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ബലാക്കോട്ടില്‍ ഭീകര ക്യാമ്പുകള്‍ക്ക് നേരെ രാജ്യം നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിപക്ഷ നേതാക്കളെല്ലാം നിരാശരാണെന്നാരോപിച്ച അമിത് ഷാ ബലാക്കോട്ട് വ്യോമാക്രമണത്തെ ചോദ്യംചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചു. മമത ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് വ്യോമാക്രമണത്തെ ചോദ്യം ചെയ്തത്. നാഷണല്‍ കോണ്ഫറന് നേതാവായ ഒമര്‍ അബ്ദുള്ളയെപോലെ മമതയും കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ആവശ്യപ്പെടുകയാണ്. കൂടാതെ പൗരത്വ രജിസ്റ്ററിനെയും ബില്ലിനെയും കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്നു, അമിത് ഷാ പറഞ്ഞു.
പൗരത്വ രജിസ്റ്റര്‍ നിലവില്‍ വരുന്നതിലൂടെ രാജ്യത്തെ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും നീക്കം ചെയ്യാം. കൂടാതെ രാജ്യത്തെ എല്ലാ ഹിന്ദു അഭയാര്‍ഥികള്‍ക്കും പൗരത്വവും നല്‍കും, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: