ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സാധുതയില്‍ സുപ്രീംകോടതി വിധി ഇന്ന്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്കാന് കൊണ്ടുവന്ന സംവിധാനമാണിത്. ഇതിനെതിരെ സര്‍ക്കാരിതര സംഘടനകളും അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസും സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട് ബെഞ്ചാണ് വാദം കേട്ടത്.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇതില്‍ മറ്റുള്ളവര്‍ക്ക് തെറ്റിധാരണയുണ്ടാകാം. ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം കോടതിക്കിത് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവരാണ് പണം നല്‍കുന്നത്. അവര്‍ക്ക് അവരുടെ പാര്‍ട്ടി ജയിക്കണം. പാര്‍ട്ടി പരാജയപ്പെട്ടാല്‍ അതിന്റെ അനന്തരഫലം അവരെയും ബാധിക്കുമെന്നതിനാലാണ് പണം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താത്തതെന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു.
ഈ സംവിധാനം പുതിയ വഴിത്തിരിവാണെന്നും ഇത് തെരഞ്ഞെടുപ്പുകള്‍ സുതാര്യമാക്കുകയും രാഷ്ട്രീയപാര്‍ട്ടികളുടെ പണമിടപാടുകളില്‍ ഉത്തരവാദിത്തം കൊണ്ടുവരികയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: