ന്യുദല്‍ഹി: പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്കും വിദേശ നയതന്ത്ര പ്രതിനിധികള്‍ക്കും ഒടുവില്‍ പാക്കിസ്ഥാന് അവസരമൊരുക്കി. ഇന്ത്യയുടെ ആക്രമണം നടന്ന് 45 ദിവസങ്ങള്‍ക്കു ശേഷം.
പാക്ക് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചതെന്ന് ബിബിസി വക്താവ് പറഞ്ഞു. എന്നാല്‍ സന്ദര്‍ശക സംഘത്തിന് അവിടുത്തെ പ്രദേശവാസികളോട് സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഒന്നര മണിക്കുറോളം ദുര്‍ഘടമായ പര്‍വത പ്രദേശങ്ങളിലൂടെ നടന്നാണ് സ്ഥലത്തെത്തിയത്. അവിടെ ഇന്ത്യന്‍ വ്യോമസേന ബോംബിട്ട സ്ഥലത്ത് ഗര്‍ത്തങ്ങളാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: