ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപതിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ. സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളില്‍ അതൃപ്തരായ എട്ട് എംഎല്‍എമാര്‍ രാജിവയ്ക്കും, സര്‍ക്കാര്‍ വീഴും. അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ നിന്നും 22 സീറ്റെങ്കിലും ലഭിക്കും.
കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകത്തില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്താകുമെന്ന വാദം അദ്ദേഹം തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: