ന്യൂദല്‍ഹി: കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ യും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമേഠിയില്‍ പത്രിക സമര്‍പ്പിച്ച സ്മൃതിയുടെ എതിരാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അമേഠി ജില്ലാ മജിസ്ട്രേറ്റും വരണാധികാരിയുമായ രാം മനോഹര്‍ മിശ്രയ്ക്കാണ് സ്മൃതി പത്രിക നല്‍കിയത്. പൂജാകര്‍മങ്ങള്‍ നടത്തിയതിന് ശേഷം ഭര്‍ത്താവ് സുബിനൊപ്പമായിരുന്നു സ്മൃതി പത്രിക നല്കാന് എത്തിയത്.
സോണിയാ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റോഡ് ഷോയായാണ് സോണിയ പത്രിക സമര്‍പ്പണത്തിന് എത്തിയത്്. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, മരുമകന് റോബര്‍ട്ട് വാദ്ര എന്നിവരും സോണിയക്കൊപ്പമുണ്ടായിരുന്നു.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ദിനേഷ് പ്രതാപ് സിങ്ങാണ് റായ് ബറേലിയില്‍ സോണിയയുടെ പ്രധാന എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: