ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശരീരത്തില്‍ കൈവച്ചയാളെ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു മര്‍ദിക്കുന്ന വീഡിയോ വൈറലായി. ബുധനാഴ്ച ബംഗളൂരുവിലെ ഇന്ദിരാനഗറില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സ്ഥാനാര്‍ഥി റിസ്വാന് അര്‍ഷാദിനായി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം. ശാന്തിനഗര്‍ എംഎല്‍എ എന്‍.എ. ഹാരിസിനും ബെംഗളൂരു സെന്‍ട്രലിലെ സ്ഥാനാര്‍ഥി റിസ്വാന് അര്‍ഷാദിനും ഒപ്പം കാറിലേക്ക് ഖുശ്ബു നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് തിരിഞ്ഞ് പുറകില്‍ നിന്നയാളെ മര്‍ദിക്കുകയുമായിരുന്നു.
‘ആദ്യം എന്നെ മോശമായി സ്പര്ശിച്ചപ്പോള് തന്നെ ഞാന്‍ തിരിച്ചു നോക്കി. മുന്നോട്ടു പോവുന്നതിനിടെ രണ്ടാമതും ഇത് ആവര്‍ത്തിച്ചപ്പോഴാണ് അടിച്ചത്’ – ഖുശ്ബു വ്യക്തമാക്കി. ‘ഇത്തരമൊരു സംഭവമുണ്ടായത് നിര്‍ഭാഗ്യകരമാണ്. ആരാണ് ഇത് ചെയ്തതെന്ന് അറിയില്ല. എന്നാലും പൊലീസിനോട് ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’- റിസ്വാന് അര്‍ഷാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: