അമേഠി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അമേഠിയില്‍ നാല് കിലോമീറ്ററോളം റോഡ്ഷോ റാലിക്ക് ശേഷമാണ് സ്മൃതി പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരായാണ് സ്മൃതി ഇറാനി പത്രിക നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോപ്പം എത്തിയാണ് സ്മൃതി പത്രിക സമര്‍പ്പിച്ചത്. ഇത് രണ്ടാം തവണയാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: