ന്യൂദല്‍ഹി : പാക് സൈനികര്‍ക്ക് റഫാല്‍ വിമാനം പറത്താന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ അലക്സലാന്ദ്രെ സിഗ്ലെ. സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമമായ എയര്‍ലൈന്‍.കോം എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫ്രഞ്ച് അംബാസിഡര്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
2017 നവംബറില്‍ പൈലറ്റുമാര്‍ക്ക് റാഫേലിന്റെ പുതിയ വിമാനങ്ങളില്‍ പരിശീലനം നല്‍കിയെന്നും ഇവര്‍ പാക് വ്യോമസേന ഉദ്യോഗസ്ഥര്‍ ആയിരുന്നെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഫ്രഞ്ച് അംബാസിഡര്‍ പറഞ്ഞു.
മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള സൈനികര്‍ പലപ്പോഴും ഡെപ്യൂട്ടേഷനില്‍ പോകാറുണ്ട്. സൈനിക സഹായങ്ങളും നല്‍കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് റഫാല്‍ വിമാനം പറത്താന്‍ പരിശീലനം നല്‍കിയെന്ന വിധത്തില്‍ വാര്‍ത്ത പ്രചരിക്കാനുള്ള കാരണമെന്നും സീഗ്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: