ഹൈദരാബാദ് : വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് റീപോളിങ് വോണമെന്ന് ടിടിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ നിരവധി ബൂത്തുകളിലായി നൂറോളം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായിരുന്നു.
ഇതിനെ തുടര്‍ന്ന് 30 ശതമാനം പോളിങ് ബൂത്തുകളിലും റീപോളിങ് നടത്തണമെന്നാണ് നായിഡു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: