ലഖ്നൗ : ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ മുസാഫര്‍ നഗറില്‍ കള്ളവോട്ട് നടന്നതായി ആരോപണം. ബിജെപി സ്ഥാനാര്‍ത്ഥി സഞ്ജിവ് ബല്യണ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകള്‍ കള്ളവോട്ട് ചെയ്യുന്നതായാണ് ബല്യാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ ബുര്‍ഖ ധരിച്ചെത്തുന്നവരെ പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മണ്ഡലത്തിലെ സിറ്റിങ് എംപി കൂടിയായ ബല്യാണ് ആവശ്യപ്പെട്ടിട്ടുണ്ട്.
16 ലക്ഷം വോട്ടര്‍മാരാണ് മുസാഫര്‍ നഗറില്‍ ഉള്ളത്. ഇതില്‍ അഞ്ച് ലക്ഷം പേര് മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. എസ്പി- ബിഎസ്പി സഖ്യത്തിന്റെ പിന്തുണയോടെ ആല്‍എല്‍ഡി ടിക്കറ്റില്‍ മത്സരിക്കുന്ന അജിത് സിങ്ങാണ് ബല്യാണിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: