Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ഡലം മാറുന്നവര്‍

ജയിച്ച മണ്ഡലത്തില്‍ പിന്നീട് മത്സരിക്കാതെ പേടിച്ചോടിയ മറ്റൊരു പ്രമുഖന്‍ സി.എം സ്റ്റീഫനാണ്. 1971-ല്‍ മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച സ്റ്റീഫന്‍ 77-ല്‍ ഇടുക്കിയിലാണ് നിന്നത്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 11, 2019, 12:31 pm IST
inKerala

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ വരരുചിയെപ്പോലെയാണ് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ.  വരരുചി സ്വന്തം മക്കളെ ഉപേക്ഷിച്ചാണ് മുന്നോട്ടു പോയിരുന്നതെങ്കില്‍ ചോക്കോ മത്സരിച്ച മണ്ഡലമാണ് ഉപേക്ഷിക്കാറ്. അത് ജയി്ച്ചാലും തോറ്റാലും.

കോണ്‍ഗ്രസിന് സുനിശ്ചയമെന്ന് കരുതുന്ന മണ്ഡലത്തില്‍ നില്‍ക്കുക, ജയിക്കുക, മണ്ഡലത്തിലേക്ക് പിന്നെ തിരിഞ്ഞുനോക്കാതിരിക്കുക, അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുക. ചാക്കോയ്‌ക്ക് മാത്രം അവകാശപ്പെട്ട കാര്യമാണിത്. ജയിപ്പിച്ചുവിട്ട ജനങ്ങളെ നേരിടാനുള്ള മടിയാണ് കാരണം.

1980-ല്‍ പിറവം മണ്ഡലത്തില്‍ നിന്നായിരുന്നു ചാക്കോയുടെ കന്നി ജയം. നിയമസഭയിലേക്ക്. നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പും കിട്ടി. കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിക്കുമൊപ്പം ചാക്കോയും ഇടതുപക്ഷത്തോടൊപ്പമായിരുന്നു ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രന്‍ പി. പൗലോസിനെ 3251 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. കന്നിജയം നേടി. ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ അധികം താമസിയാതെ കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ചാക്കോ തയ്യാറായില്ല. ശരത്പവാറിനൊപ്പം കോണ്‍ഗ്രസ് (എസ്). അതിന്റെ ദേശീയ നേതാവുമായി. പവാര്‍ കോണ്‍ഗ്രസായപ്പോള്‍ ചാക്കോയും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991-ല്‍ തൃശൂര്‍ ലോക്‌സഭയില്‍ നിന്ന് ജയം. അടുത്ത തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നില്‍ക്കാന്‍ ധൈര്യം വന്നില്ല. തോല്‍വി മുന്നില്‍ കണ്ട് മുകുന്ദപുരത്ത് മാറി. അവിടെ ജയിച്ചു. ചാക്കോയ്‌ക്ക് പകരം തൃശൂരില്‍ നിന്ന  കെ. കരുണാകരന്‍ തോറ്റു.

98ൽ ഇടുക്കിയിലാണ് ചാക്കോ മത്സരത്തിനിറങ്ങിയത്. 99ല്‍ ഇടുക്കി ഉപേക്ഷിച്ച് കോട്ടയത്തേക്ക് മാറി. കെ.സുരേഷ്‌കുറുപ്പിനോട് തോറ്റതോടെ പിന്നീടു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ നിന്ന് മാറി നിന്നു.

18 വര്‍ഷത്തിനുശേഷം 2009 ല്‍ കഴിഞ്ഞതവണ വീണ്ടും തൃശൂരിലെത്തി ജയിച്ചു. തൃശൂരിലെ കോണ്‍ഗ്രസുകാര്‍തന്നെ വേണ്ടെന്നു പറഞ്ഞതിനാല്‍ വീണ്ടും മണ്ഡലം മാറി. 2014ല്‍  ചാലക്കുടിയിലേക്ക്.  നടന്‍ ഇന്നസെന്റിനോട് തോറ്റു. ഇത്തവണ ചാലക്കുടി എന്നല്ല ഒരിടത്തും സീറ്റുമില്ല.

മണ്ഡലം മാറ്റത്തില്‍ ചാക്കോയ്‌ക്ക് അടുത്തു നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരാണ്. നാലു തവണ നാല് മണ്ഡലത്തെയാണ് (തിരുവല്ല, അമ്പലപ്പുഴ, പീരുമേട്, തിരുവനന്തപുരം) പികെവി ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത്. എ.കെ ഗോപാലനാണ് മറ്റൊരു മണ്ഡലോട്ടക്കാരന്‍. 1951-ല്‍ കണ്ണൂരില്‍ നിന്നും ഇയിച്ച എകെജി 1957, 62, 67 വര്‍ഷങ്ങളില്‍ കാസര്‍കോടാണ് മത്സരിച്ചത്. കാസര്‍കോട് സൂരക്ഷിതല്ലന്ന് കണ്ട് 71-ല്‍ പാലക്കാട്ടേയ്‌ക്ക് പാലായനം ചെയ്തു. അവിടെ ജയിച്ചു. പക്ഷേ കാസര്‍കോട് എകെജിയ്‌ക്ക് പകരം മത്സരിച്ച ഇ.കെ. നായനാര്‍ തോറ്റു.

ജയിച്ച മണ്ഡലത്തില്‍ പിന്നീട് മത്സരിക്കാതെ പേടിച്ചോടിയ മറ്റൊരു പ്രമുഖന്‍ സി.എം സ്റ്റീഫനാണ്. 1971-ല്‍ മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച സ്റ്റീഫന്‍ 77-ല്‍ ഇടുക്കിയിലാണ് നിന്നത്. ഇടുക്കിയുടെ ആദ്യ ലോകസഭാംഗമായെങ്കിലും 80ല്‍ മണ്ഡലം ദല്‍ഹിയാക്കി. എതിരാളി സാക്ഷാല്‍ എ.ബി.വാജ്‌പേയി. തോറ്റെങ്കിലും സ്റ്റീഫനെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ വീണ്ടും നിര്‍ത്തി ജയിപ്പിച്ചു. ജനതാ ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായി. 

വികെ കൃഷ്ണമോനോന്‍ (മുംബൈ, മിഡാനാപൂര്‍ , തിരുവനന്തപുരം), രവീന്ദ്രവര്‍മ്മ (തിരുവല്ല, റാഞ്ചി, മുംബൈ),  (സുശീല ഗോപാലന്‍ ( അമ്പലപ്പുഴ, ആലപ്പുഴ, ചിറയന്‍കീഴ്), സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), കെ കരുണാകരന്‍ ( മുകുന്ദപുരം, തിരുവനന്തപുരം), പി ജെ കുര്യന്‍ (ഇടുക്കി, മാവേലിക്കര), രമേശ് ചെന്നിത്തല( മാവേലിക്കര, കോട്ടയം), ബി കെ നായര്‍ (മാവേലിക്കര, കൊല്ലം), മുല്ലപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍, വടകര), കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍, മാവേലിക്കര), ഇ അഹമ്മദ്( മഞ്ചേരി, പൊന്നാനി) എന്നിവരും ജയിച്ച മണ്ഡലം വിട്ട് മറ്റൊരിടത്ത് ജനവിധി തേടി ജയം കണ്ടവരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.