Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോണ്‍ മത്തായി മുതല്‍ കണ്ണന്താനം വരെ

തെരഞ്ഞെടുപ്പിനുശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യ കാബിനറ്റ് മന്ത്രിയുമായ മലയാളി വി.കെ.കൃഷ്ണമേനോനാണ്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 11, 2019, 11:58 am IST
inKerala

കേന്ദ്രത്തില്‍ മലയാളികളില്ലാതിരുന്ന മന്ത്രിസഭ ഒരിക്കല്‍ മാത്രം. കേന്ദ്രം ഭരിച്ച പാര്‍ട്ടിക്ക് കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാതിരുന്നിട്ടും മലയാളികളെ മന്തിമാരാക്കിയിട്ടുമുണ്ട്. അംഗങ്ങള്‍  ഉണ്ടായിട്ടും കേരളത്തിന് മന്ത്രികുപ്പായം കിട്ടാതിരുന്നത് 1952 ല്‍ നെഹ്‌റു മന്ത്രി സഭയില്‍. പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭയായിരുന്നു അത്. കെ കേളപ്പന്‍, പി.ടി ചാക്കോ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും മന്ത്രിമാരായില്ല.

സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ നെഹ്‌റു പ്രധാനമന്ത്രിയായി രൂപീകരിച്ച 16 അംഗ മന്ത്രിസഭയില്‍ മലയാളിയുണ്ടായിരുന്നു. ജോണ്‍ മത്തായി. റെയില്‍വേ മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റെയില്‍വേ ബജറ്റവതരിപ്പിച്ചത് ഇദ്ദേഹമാണ്. രണ്ടാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കാനുള്ള അവസരവും ജോണ്‍ മത്തായിക്ക് ലഭിച്ചു. ധനമന്ത്രിയായിരുന്ന ആര്‍. കെ.ഷണ്മുഖം ചെട്ടി രാജിവച്ചതിനാലാണിത്. 

തെരഞ്ഞെടുപ്പിനുശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യ കാബിനറ്റ് മന്ത്രിയുമായ മലയാളി വി.കെ.കൃഷ്ണമേനോനാണ്. കേന്ദ്രമന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധിയല്ലാത്ത ആദ്യ മലയാളി ജി.രവീന്ദ്രവര്‍മയാണ്. ഏറ്റവും കൂടുതല്‍ മന്ത്രി സഭയില്‍ അംഗമായിരുന്ന മലയാളി എ.എം.തോമസാണ്. 1957 മുതല്‍ 1967 വരെയുള്ള കാലത്ത് നെഹ്‌റു, നന്ദ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ നാല് പ്രധാനമന്ത്രിമാരോടൊപ്പം ആറ് മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു.  എ.കെ ആന്റണി രണ്ടു പ്രധാനമന്ത്രിമാരോടൊപ്പം (നരസിംഹറാവു, മന്‍മോഹന്‍സിംഗ്) മൂന്നു മന്ത്രി സഭകളില്‍ ക്യാബിനറ്റ് മന്ത്രി പദവി വഹിച്ചു.

ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ലക്ഷ്മി എന്‍ മേനോനാണ് കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത. മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ 1984 മുതല്‍ 1989 വരെ സഹമന്ത്രിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് രാജ്യസഭയിലെത്തി മന്ത്രിമാരായവര്‍ നാലു പേരാണ്. ലക്ഷ്മി എന്‍. മേനോന്‍ (ബീഹാര്‍), ഒ. രാജഗോപാല്‍ (മധ്യപ്രദേശ്), സി.എം ഇബ്രാഹിം (കര്‍ണാടക), അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണവര്‍. ലക്ഷദ്വീപില്‍നിന്ന് ജയിച്ച് മന്ത്രിയായ പി.എം.സയീദും മലയാളിയുടെ പട്ടികയില്‍ വരും. ഏറ്റവും കൂടുതല്‍ മലയാളികളുണ്ടായിരുന്ന മന്ത്രിസഭ രണ്ടാം യുപിഎ ആണ്. രണ്ട് കാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരുമുള്‍പ്പെടെ 8 പേര്‍. എ.കെ.ആന്റണിയും വയലാര്‍ രവിയുമായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, ശശി തരൂര്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവരാണ് സഹമന്ത്രിമാര്‍. അല്‍ഫോന്‍സ് കണ്ണന്താനമാണ് നിലവില്‍ കേന്ദ്രമന്ത്രി.

കേരളത്തില്‍ നിന്ന് ജയിച്ച് ഇതുവരെ 25 പേര്‍ കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ 34 മലയാളികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. പതിനൊന്ന് പേര്‍ക്ക് കാബിനറ്റ് സ്ഥാനം ലഭിച്ചു. ജോണ്‍മത്തായി (നെഹ്‌റു), വി.കെ.കൃഷ്ണമേനോന്‍ (നെഹ്‌റു). പനമ്പിള്ളി ഗോവിന്ദമേനോന്‍ (ഇന്ദിര), ജി. രവീന്ദ്ര വര്‍മ (മൊറാര്‍ജി), സി.എം.സ്റ്റീഫന്‍ (ഇന്ദിര), കെ.പി.ഉണ്ണികൃഷ്ണന്‍, (വി.പി.സിംഗ്), എ.കെ.ആന്റണി (നരസിംഹറാവു, മന്‍മോഹന്‍സിംഗ്), കെ,കരുണാകരന്‍ (നരസിംഹറാവു), സി.എം. ഇബ്രാഹിം (ഗൗഡ), പി.എം.സഈദ് (മന്‍മോഹന്‍സിംഗ്), വയലാര്‍ രവി (മന്‍മോഹന്‍സിംഗ്) എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.