ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാജ്യാന്തര മാധ്യമസംഘത്തെ എത്തിച്ച് പാക്ക് സൈന്യം. വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധി സംഘവും ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളുമാണ് ഖൈബര്‍ പഖ്ത്വൂവ മേഖലകളിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു. പാക്കിസ്ഥാന്റെ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു.
അതേസമയം ഇന്ത്യന്‍ ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ കണ്ടെത്തിയതായി സംഘം അറിയിച്ചു. ഇതിന് സമീപത്ത് വന്‍ മരങ്ങള്‍ കടപുഴകി വീണ് കിടക്കുന്നതായും സംഘം അറിയിച്ചു. ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു പറയുന്ന മദ്രസ ഒരു കുന്നിനു മുകളിലാണ് സ്ഥിതിചെയ്തിരുന്നത്. ഈ കെട്ടിടത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചതിന്റെയോ പുതുക്കി പണിതതിന്റെയോ ലക്ഷണങ്ങളില്ല.
പ്രദേശവാസികളോട് കൂടുതല്‍ സമയം സംസാരിക്കരുതെന്ന താക്കീതോടെയായിരുന്നു മാധ്യമ പ്രവര്‍ത്തകരെ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: