കോഴിക്കോട്: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 14 ദിവസമായി ശബരിമല ചിത്തിര ആട്ട വിശേഷത്തിനിടെ ഉണ്ടായ അക്രവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ് അദ്ദേഹം.
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സന്നിധാനം പോലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കേസിലാണ് പ്രകാശ് ബാബു റിമാന്റിലായത്. റാന്നി കോടതിയാണ് അദ്ദേഹത്തെ റിമാന്റ് ചെയ്തത്. റാന്നി കോടതി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാവര്ക്കും ജാമ്യം ലഭിച്ച കാര്യം അഭിഭാഷകന് കെ രാംകുമാര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ജയിലില്‍ നിന്ന് കോടതിയുടെ അനുമതി പ്രകാരം പ്രകാശ് ബാബു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുകയായിരുന്നു. സ്ഥാനാര്‍ത്ഥി ജയിലിലിരിക്കെ അദ്ദേഹത്തിന്റെ മാസ്ക് അണിഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ സജീവമായി പ്രചരണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: