Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം: 55 ല്‍ അകാല ചരമത്തിലേക്ക്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 11, 2019, 08:33 am IST
in Kerala

കൊച്ചി: ഇന്നേക്ക് 55 വര്‍ഷം മുമ്പ് 1964 ഏപ്രില്‍ 11നാണ് കൊല്‍ക്കത്തയില്‍ സിപിഐ (എം) എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിറന്നത്. 

അമ്പത്തിയഞ്ചാം വയസെത്തുമ്പോള്‍ അകാല ചരമത്തിന്റെ കുറിപ്പെഴുതി വെച്ചു കഴിഞ്ഞു അതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവരും. സിപിഐ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് വഴി പിരിഞ്ഞ 32 പേരുടെ ഒപ്പം പോയവരും അനാഥരായി. നേതാവില്ല, ആദര്‍ശമില്ല, ആശയമില്ല, അണികളുമില്ല. പാര്‍ട്ടിയുടെ ദേശീയ പദവി അംഗീകാരം പോകില്ല എന്ന് ഉറപ്പാക്കാന്‍ മെയ് 23 വരെ, കാക്കണം.

ദേശീയ ജനാധിപത്യമല്ല, ജനകീയ ജനാധിപത്യമാണ് വേണ്ടതെന്നായിരുന്നു ഇഎംഎസ്, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ സ്ഥാപക നേതാക്കളുടെ രാഷ്‌ട്രീയം. ചൈനയായിരുന്നു മാതൃക.വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്നു പ്രവചിച്ച മാവോ സെ തുങ്ങായിരുന്നു ആദര്‍ശപുരുഷന്‍. ഇന്നിപ്പോള്‍ നിലനില്‍പ്പിന് കോണ്‍ഗ്രസാണ് താങ്ങ്, കോര്‍പ്പറേറ്റുകളാണ് ഊന്ന്, അവസരത്തിനൊത്താണ് നയം. 

ഇതിനിടെ എന്തെല്ലാം സംഭവിച്ചില്ല! കമ്യൂണിസ്റ്റുകാരന്‍ പ്രധാനമന്ത്രിയാകുമെന്ന സ്ഥിതി വന്നു. പാര്‍ട്ടിയുടെ കരുത്തുകൊണ്ടായിരുന്നില്ല മറ്റു കക്ഷികള്‍  ഈ ദാനത്തിന് തയ്യാറായത്. എങ്കിലും നേതൃത്വത്തിലെ കുശുമ്പും അസൂയയും കൊണ്ട് അതു നടന്നില്ല. ‘ചരിത്രപരമായ വിഡ്ഢിത്തം’ എന്ന് പാര്‍ട്ടി നേതാവ് ജ്യോതിബസു സ്വയം വിശേഷിപ്പിച്ചത് ആ തീരുമാനത്തെക്കുറിച്ച് മാത്രമായിരുന്നോ? ഇന്നും വ്യക്തമല്ല?

ഭരണത്തില്‍ ചേരാതെ പാര്‍ട്ടി കേന്ദ്രം ഭരിച്ചു. ഭരണഘടനാപരമായ ഒരുത്തരവാദിത്തവുമില്ലാതെ ഭരണസുഖം ആസ്വദിച്ചു. ഐക്യമുന്നണി സര്‍ക്കാരെന്ന പേരില്‍ ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകളെ നിയന്ത്രിച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്‌സുര്‍ജിത് വളയംപിടിച്ചു. അതിനും മുമ്പ് കോണ്‍ഗ്രസ്സിന്റെ പി.വി. നരസിംഹറാവു സര്‍ക്കാരിനെ പിന്തുണച്ച് നിലനിര്‍ത്തി, പാര്‍ട്ടി ഭരണത്തണലില്‍ കഴിഞ്ഞു.

പശ്ചിമബംഗാളില്‍ മറ്റൊരാളുടെ ശബ്ദമുയരാന്‍ അനുവദിക്കാതെ 34 വര്‍ഷം തുടര്‍ച്ചയായി; കാല്‍ നൂറ്റാണ്ട് ത്രിപുരയും ഭരിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വത്തുടമസ്ഥതയുള്ള മൂന്നാമത്തെ പാര്‍ട്ടിയായി വളര്‍ന്നു. ഭരണം അവശേഷിക്കുന്ന കേരളത്തില്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ തോല്‍പ്പിക്കുന്ന സ്ഥാപനസമൂഹത്തിന് ഉടമയായി. മാറി മാറി അഞ്ചുവര്‍ഷം വീതം ഇത് ഇരുപത്തിനാലാം വര്‍ഷമാണ് സംസ്ഥാന ഭരണത്തില്‍!!

പക്ഷേ, 55 വര്‍ഷത്തിനുശേഷം ഇന്നോ? സഖാക്കളില്ല, ശരിയായ നേതാവില്ല, അഴിമതിക്കുഴിയിലാണ് നേതാക്കള്‍. അണികള്‍ക്കാവേശമില്ല. ഭരണം ഒരു സംസ്ഥാനത്തിലേക്ക് ചുരുങ്ങി. നയമില്ല, ആദര്‍ശമില്ല. തൊഴിലാളി വര്‍ഗത്തെ പരിചയമില്ല. കമ്യൂണിസ്റ്റ് തത്ത്വങ്ങള്‍ പ്രസംഗത്തില്‍പ്പോലുമില്ല. അനൗദ്യോഗികമായാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടി സ്ഥാനമുണ്ടായിരുന്ന പാര്‍ട്ടി, പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നഷ്ടമാകാതിരിക്കാന്‍  കോണ്‍ഗ്രസ്സിന്റെ സഖ്യത്തിന് കാല്‍പിടിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിടുപണി ചെയ്യുന്നു. എന്നാല്‍ സിപിഐ എന്ന മാതൃസംഘടനയോട് ലയനത്തിന് ഒരുക്കമല്ലെന്ന് ശത്രുതാ നിലപാടില്‍ ഒരു മാറ്റത്തിനുമില്ല.

ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക് നീങ്ങിയതല്ലാതെ ഫലമില്ല. മെയ് 23 ലെ പ്രഖ്യാപനത്തിലറിയാം, അത് സംഭവിക്കുന്നത് എങ്ങനെയാണെന്ന്. കമ്യൂണിസ്റ്റ് വിചാരക്കാരന്‍ സി.ആര്‍. പരമേശ്വരന്‍ അടുത്തിടെ എഴുതി, അടുത്ത തെരഞ്ഞെടുപ്പില്‍ കുടത്തിന് ഒരു വോട്ടു കുത്തണമെന്ന്. അത് മരണാനന്തര ക്രിയകളുടെ കുടവും പ്രാദേശിക കക്ഷികള്‍ക്കുള്ള ചിഹ്നത്തിന്റെ കുടവുമാകാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.