പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണ. പ്രചാരണരംഗത്തും വോട്ടര്‍മാര്‍ക്കിടയിലും എന്‍ഡിഎയുടെ സ്വീകാര്യത വര്‍ധിച്ചതില്‍ ഇരുമുന്നണികളും അങ്കലാപ്പിലായതോടെയാണ് രഹസ്യധാരണയ്ക്ക് നീക്കം.
കഴിഞ്ഞ രാത്രിയില്‍ നഗരത്തിലെ പ്രമുഖ വ്യാപാരിയുടെ വീട്ടില്‍വച്ചാണ് ഇരുമുന്നണികളുടെയും പ്രമുഖ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഒരുമണിക്കൂറിലധികം നീണ്ടു. വോട്ടഭ്യര്‍ഥനയുമായി വന്നതാണെന്നാണ് വിശദീകരണം.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ എന്‍ഡിഎയുടെ ശക്തമായ പ്രവര്‍ത്തനം തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന തിരിച്ചറിവാണ് രഹസ്യധാരണയ്ക്കു പിന്നില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.എന്‍. കൃഷ്ണദാസിനെതിരെ സ്വന്തം പാര്‍ട്ടി തന്നെ ചരടുവലിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മൂന്നാംസ്ഥാനത്തായിരുന്നു.
പാലക്കാട്ട് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ മന്ദഗതിയിലാണ്. ഇത് ധാരണയുടെ ഭാഗമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. യുഡിഎഫ് സഥാനാര്‍ഥി വി.കെ. ശ്രീകണ്ഠനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: