Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യവസായതലസ്ഥാനത്ത് ശക്തമായ ത്രികോണമത്സരം

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Apr 11, 2019, 06:05 am IST
inKerala

കൊച്ചി: മത്സ്യത്തൊഴിലാളികളും ഇടത്തരം കര്‍ഷകരും കോര്‍പ്പറേറ്റുകളും ഐടി വിദഗ്ധരും  വന്‍കിട-ചെറുകിട കച്ചവടക്കാരും സര്‍ക്കാര്‍ ജീവനക്കാരും എല്ലാം ചേര്‍ന്ന ജനസമൂഹം ഉള്‍പ്പെടുന്ന മണ്ഡലം. വീടുകളിലും ഫ്ളാറ്റുകളിലുമായി രണ്ട് സംസ്‌കാരത്തില്‍ ജീവിക്കുന്ന ജനങ്ങള്‍. ജൂതരും  ഗുജറാത്തികളും തമിഴരും വലിയ തോതില്‍ വോട്ടര്‍മാരായുണ്ട്. സാമുദായിക പരിഗണനകള്‍ക്കും മുന്തിയ സ്ഥാനമുള്ള മണ്ഡലമാണ് എറണാകുളം. 

ആദ്യം തുടങ്ങിയവരെന്നും മണ്ഡലം കൈയാളുന്നവരെന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ക്ക് കഴമ്പില്ലാതായി. കരുത്തരാണ് ഏറ്റുമുട്ടുന്നത്. എന്‍ഡിഎക്കു വേണ്ടി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സ്ഥാനാര്‍ത്ഥിയായതോടെ മത്സരം തീവ്രമായി. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചച്ചൂടിലെത്തി നില്‍ക്കുമ്പോള്‍, മുമ്പൊക്കെ വിജയം ഇടത്തോ വലത്തോ എന്നു മാത്രം ചര്‍ച്ച ചെയ്തിരുന്ന രാഷ്‌ട്രീയ നിരീക്ഷകര്‍ ഇത്തവണ ദേശീയ ജനാധിപത്യ മുന്നണിയുടെ സാധ്യതയും വിശകലനം ചെയ്യുന്നു. 

കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍, വ്യത്യസ്തതയുള്ള രാഷ്‌ട്രീയക്കാരന്‍, കഴിവ് തെളിയിച്ച മന്ത്രി, ജനങ്ങള്‍ക്കൊപ്പം നിന്ന ജനപ്രതിനിധി എന്നിങ്ങനെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തിന് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെത്തന്നെയാണ് എന്‍ഡിഎ അവതരിപ്പിക്കുന്നത്. 2014 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ ഒരു ലക്ഷത്തോളം വോട്ട് മണ്ഡലത്തില്‍ നേടി. അന്ന് ബിജെപി തനിച്ചായിരുന്നു. ബിഡിജെഎസ് പിന്തുണയോടെ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിലായി എന്‍ഡിഎയുടെ വോട്ടുകള്‍ ഒന്നര ലക്ഷത്തിന് മുകളിലായി.

മോദി ഭരണം വീണ്ടും വരണം, എറണാകുളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി മുന്നേറുന്ന കണ്ണന്താനത്തിന് ഭരണനേട്ടവും ശബരിമല യുവതീപ്രവേശന വിഷയവും കുടുതല്‍ കരുത്തേകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മുന്‍രാജ്യസഭ എംപിയും ദീര്‍ഘകാലം സിപിഎം ജില്ലാസെക്രട്ടറിയും ആയിരുന്ന പി. രാജീവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 1967 നു ശേഷം ഇതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി പോലും എറണാകുളത്ത് നിന്ന് ലോക്സഭയിലെത്തിയിട്ടില്ല. 2009നു ശേഷം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് ഇത്തവണയാണ്. എറണാകുളം മണ്ഡലം മിക്കപ്പോഴും  കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രണ്ട് ഉപതെരഞ്ഞെടുപ്പുകളടക്കം നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ മാത്രമാണ് ഇടതുപക്ഷം ജയിച്ചത്.

സിറ്റിങ് എംപി കെ.വി. തോമസിനെ തഴഞ്ഞാണ് ഹൈബി ഈഡനെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. അച്ഛന്‍ ജോര്‍ജ് ഈഡന്‍ രണ്ട് തവണ എംപിയായിരുന്ന മണ്ഡലത്തില്‍ നിന്നാണ് ഹൈബിയും പോരിന് ഇറങ്ങുന്നത്. മണ്ഡലത്തിന്റെ സാമുദായിക പരിഗണന അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. കെ.വി. തോമസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തി ആദ്യം പ്രതികരിച്ചത് യുഡിഎഫിന് കല്ലുകടിയായി. 

പറവൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃക്കാക്കര, കളമശ്ശേരി,  തൃപ്പൂണിത്തുറ നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡല പരിധിയില്‍. ഇതില്‍ വൈപ്പിന്‍, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളില്‍ ഇടതു മുന്നണിക്കും ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫിനുമാണ് മുന്‍തൂക്കം. എന്നാല്‍ ഇത്തവണ ഈ പഴയ കണക്കുകളെല്ലാം തകിടംമറിയുമോ എന്നാണ് ജനങ്ങള്‍ സംശയിക്കുന്നത്. കരുത്തരായ മുന്നുപേര്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ ശക്തമായ ഒരു ത്രികോണ മത്സരം തന്നെ ഇക്കുറി പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.