Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതിനും വലതിനും വെല്ലുവിളിയുയര്‍ത്തി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2019, 05:12 am IST
inKerala

പാലക്കാട്: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടമാണ്.പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം. എന്നും ഇടതുപക്ഷത്തോട് ചാഞ്ഞുനിന്ന മണ്ഡലത്തില്‍ ഇത്തവണ ത്രികോണമത്സരത്തിന് വേദിയൊരുങ്ങി.

ജനകീയനും സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയുടെ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പാലക്കാട് നഗരസഭയെ മാതൃകാനഗരസഭയാക്കുകയും 250 കോടിയുടെ അമൃത്പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കൊണ്ടുവരുകയും ചെയ്തതില്‍ കൃഷ്ണകുമാറിന്റെ പങ്ക് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എന്‍ഡിഎ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. റോഡ് ഷോ ഉള്‍പ്പെടെയുള്ള ഒന്നാംഘട്ടപ്രചാരണം പൂര്‍ത്തിയായപ്പോള്‍ വന്‍ജനപിന്തുണയാണ് എന്‍ഡിഎ നേടിക്കഴിഞ്ഞത്. ഗ്രാമങ്ങളില്‍ പോലും ശബരിമല പ്രധാന ചര്‍ച്ചാവിഷയമാകുന്ന പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നല്ലൊരു ശതമാനം വോട്ട് എന്‍ഡിഎക്ക് ലഭിക്കുമെന്നുറപ്പാണ്. 

ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തിക്കൊണ്ട് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ 46,157 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. 10 വര്‍ഷം എംപിയായിട്ടും മണ്ഡലത്തിനായി പ്രത്യേകിച്ചൊന്നും നേടിയെടുക്കാന്‍ കഴിയാതിരുന്ന എം.ബി. രാജേഷ് മൂന്നാമതും മത്സരിക്കുകയാണ്.

മണ്ഡലത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുവെന്ന് അവകാശപ്പെട്ട് മൂന്നാം അങ്കത്തിനിറങ്ങുന്ന എം.ബി. രാജേഷിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. പ്രത്യേകിച്ചൊന്നും മണ്ഡലത്തിനായി നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ സ്വന്തം പേരിലാക്കി വോട്ടഭ്യര്‍ത്ഥിക്കുകയാണ്.

ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫില്‍ നിന്നും മണ്ഡലം പിടിച്ചെടുക്കാനുള്ള അടവുകള്‍ പയറ്റിയാണ് യുഡിഎഫ് കളത്തിലിറങ്ങിയിരിക്കുന്നത്. പാര്‍ട്ടിക്കകത്തെ വിഭാഗീയത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ നേതാക്കളുടെ ഇടപെടല്‍ ശക്തമായുണ്ട്.

ശബരിമല, കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍, കുടിവെള്ള പ്രശ്നം, കാര്‍ഷികമേഖലയുടെ തകര്‍ച്ച, പാലക്കാടിന്റെ വികസനം, വ്യവസായ മേഖലയുടെ തകര്‍ച്ച തുടങ്ങിയവയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. ജില്ല രൂപപ്പെട്ടത് മൂതല്‍ 11 തവണ ഇടതുപക്ഷവും നാല് തവണ കോണ്‍ഗ്രസ്സുമാണ് വിജയിച്ചിട്ടുളളത്.

1957ലും 1962ലും സിപിഐയുടെ പി. കുഞ്ഞന്‍, 1967ല്‍ ഇ.കെ. നായനാര്‍, 1971ല്‍ എ.കെ.ജി, 1977ല്‍ കോണ്‍ഗ്രസ്സിന്റെ സുന്നാസാഹിബ്, 1980ലും 1991ലും വി.എസ്. വിജയരാഘവന്‍, 1989ല്‍ സിപിഎമ്മിന്റെ എ. വിജയരാഘവന്‍, 1996, 98, 99, 2004 തെരഞ്ഞെടുപ്പുകളില്‍ എന്‍.എന്‍. കൃഷ്ണദാസ് (സിപിഎം), 2009ലും 2014ലും  എം.ബി. രാജേഷ് എന്നിവരാണ് പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 

2009ല്‍ പാലക്കാട് ലോക്സഭാ മണ്ഡലം പുനഃക്രമീകരിക്കപ്പെട്ടതിന് ശേഷം രണ്ടുതവണയും എം.ബി. രാജേഷാണ് വിജയിച്ചത്. 2009 ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ 1820 വോട്ടിനാണ് രാജേഷ് കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെയാണ് പരാജയപ്പെടുത്തിയത്.

2014ല്‍ 1,05323 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജേഷ് വിജയിച്ചത്.

വോട്ട് നില 2014

എം.ബി. രാജേഷ് (സിപിഐഎം) -4,12,897

എം.പി. വീരേന്ദ്രകുമാര്‍ (എസ്ജെഡി) – 3,07,597

ശോഭാസുരേന്ദ്രന്‍ (ബിജെപി) – 1,36,541.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.