കോഴിക്കോട്: പാക്കിസ്ഥാന്റെ സ്രഷ്ടാക്കളായ സംയുക്ത മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ദേശവിഭജനത്തിന്റെ സ്രഷ്ടാക്കളാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജിഹാദി സംഘടനകളും ലീഗും കോമാ മുന്നണിയും ഉള്‍പ്പെടുന്ന സഖ്യത്തിന്റെ പിന്തുണയോടെയാണ് രാഹുല്‍ മത്സരരംഗത്തിറങ്ങുന്നത്. നെഹ്റു ചത്ത കുതിരയെന്ന് പരിഹസിച്ച ലീഗിന്റെ പുറത്തുകയറിയാണ് രാഹുല്‍ വയനാട്ടില്‍ പ്രചരണം നടത്തുന്നത്. നെഹ്റുവിന്റെ നിലപാടിനെ രാഹുല്‍ തള്ളിപ്പറയുമോയെന്ന് വ്യക്തമാക്കണം. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്നു പറഞ്ഞ് വിഭജനത്തിന്റെ വിഷവിത്ത് ജനങ്ങളുടെ മനസ്സില്‍ വിതയ്ക്കാനാണ് ശ്രമം.
രാഷ്ട്രീയനേട്ടത്തിനായി നടത്തുന്ന റെഡ് സ്ട്രീറ്റ് രാഷ്ട്രീയം അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റെഡ്സ്റ്റാര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണം. ദൈവനാമം ഉച്ഛരിക്കുന്നത് നിയമംവഴി നിരോധിച്ച ഇടതു സര്‍ക്കാര്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പ്രകാശ്ബാബു ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ ഓരോ ദിവസവും പുതിയ കേസുകള്‍ ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: