കോഴിക്കോട് : ഭീകര ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. കൊടുവള്ളി വട്ടക്കണ്ടതില് ഷൈബു എന്നയാളെയാണ് പിടിയിലായത്.
കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ ഖത്തറില്‍ നിന്നും ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് ഇയാളെ എന്‍ഐഎ സംഘം കൊച്ചിയിലേക്ക് കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: