റാന്നി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടി നല്‍കിയിരിക്കുന്നത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ഈ മാസം 24 വരെയാണ് റിമാന്‍ഡ് നീട്ടിയത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം ജയിലില്‍ കിടന്ന് പ്രകാശ് ബാബു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ബിജെപി നേതൃത്വം ഇതിനോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: