തലശ്ശേരി: മാഹി പള്ളൂരില്‍ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ നിന്നും നാല് ബോംബുകള്‍ കണ്ടെടുത്തു. പള്ളൂര്‍ ചെമ്പ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും രണ്ട് നാടന്‍ ബോംബും കണ്ടെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ ജില്ലയിലും മാഹിയിലും സംഘര്‍ഷ സാധ്യതാ മേഖലകളില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. അതിനിടയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും മാഹി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
മാഹി, പളളൂര്‍, പന്തക്കല്‍ മേഖലകളിലായിരുന്നു പരിശോധന. ബോംബുകള്‍ പള്ളൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: