ബെംഗളൂരു: ശബരിമല ആചാര സംരക്ഷണത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മൈസൂരുവില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ശബരിമല ആചാര സംരക്ഷണത്തിനായി എന്‍ഡിഎയുടെ നിലപാട് വ്യക്തമാക്കിയത്.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ സ്വീകരിച്ച ശക്തമായ നിലപാടിനെ ബഹുമാനിക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍ ഭരണഘടനാപരമായ സംരക്ഷണം സ്വീകരിക്കും. ഇതിനായി ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ കരഘോഷത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ലക്ഷത്തിലധികം വരുന്ന സദസ്സ് ഏറ്റുവാങ്ങിയത്.
കമ്യൂണിസ്റ്റുകള്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. അവരുടെ ആശയങ്ങള്‍ നടപ്പാക്കാന്‍ ഭക്തര്‍ക്കു നേരേ ലാത്തിച്ചാര്‍ജ് നടത്തി, ജയിലിലടച്ചു. കമ്യൂണിസ്റ്റുകളുടെ ചെയ്തികളെ മുഴുവന്‍ പിന്തുണയ്ക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരം കോടതിയെ അറിയിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: