ചെറുതോണി: തൊടുപുഴയില്‍ ഏഴു വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് മരിച്ചതിന്റെ മുറിവുണങ്ങും മുമ്പേ ഇടുക്കിയില്‍ നാലരവയസുകാരന് അച്ഛന്റെ പ്രകൃതിവിരുദ്ധ പീഡനം. സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍. ഇടുക്കി ജില്ലാ ആസ്ഥാനത്താണ് മനഃസാക്ഷി മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ദിവസം കുട്ടിക്ക് പുറംവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിശദമായി ചോദിച്ചപ്പോഴാണ് അച്ഛന് ഉപദ്രവിച്ചിരുന്നതായി കുട്ടി മുത്തശ്ശിയോടും ബന്ധുക്കളോടും പറയുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് മുത്തശ്ശി കുട്ടിയുമായി ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തി.
ഡോക്ടര്‍മാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചൈല്‍ഡ ്ലൈന്‍ പ്രവര്‍ത്തകര്‍ രാത്രിതന്നെ ഇടുക്കി പോലീസിന് റിപ്പോര്‍ട്ട് കൈമാറി. നാളുകളായി അച്ഛന് ഉപദ്രവിച്ചിരുന്നതായി കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇടുക്കി സിഐ രാജന് കെ. അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നിര്‍മാണത്തൊഴിലാളിയായ ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മ വിദേശത്താണ്. ഇവരുടെ അമ്മയോടൊപ്പമാണ് കുട്ടി കഴിയുന്നത്. കൗണ്‍സലിങ് നല്‍കാനും ഭീതിയകറ്റാനും അടുത്ത ദിവസം തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ വീണ്ടും കാണും. ആവശ്യമെങ്കില്‍ ഏറ്റെടുത്ത് സുരക്ഷിതസ്ഥലത്തേക്ക് മാറ്റുമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: