ന്യൂദല്‍ഹി: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു കെ. എം മാണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ റിക്കോര്‍ഡ് സംസ്ഥാനത്തെ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ അഗാധ ബന്ധത്തിന്റെ തെളിവാണ്. കേരളത്തിന് കെ.എം മാണി നല്കിയ വലിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും.
അദ്ദേഹത്തിന്റെ നിര്യാണം ഏറെ വേദനാജനകമാണ്. കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനങ്ങള്‍ നേരുന്നു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കെ.എം മാണിയുടെ നിര്യാണത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അനുശോചിച്ചു. മാണിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നതായും ആ ഓര്‍മ്മകള്‍ എന്നെന്നും ഉണ്ടാവുമെന്നും ജയ്റ്റ്ലി പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവിനെയാണ് നഷ്ടമായതെന്ന് ലോക്സഭാംഗം പ്രൊഫ. റിച്ചാര്‍ഡ് ഹേ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: