Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലയെടുപ്പുള്ള രാഷ്‌ട്രീയ നേതാക്കളില്‍ പ്രമുഖന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 05:43 pm IST
inKerala

കൊച്ചി : കേരളത്തിലെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കരിങ്ങോഴയ്‌ക്കല്‍ മാണി മാണിയുടെ വിയോഗത്തോടെ കേരള രാഷ്‌ട്രീയത്തിന് നഷ്ടമാകുന്നത്. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നിര്‍ണായക സ്വാധീനശക്തിയായി വളര്‍ത്തിയതും കെ എം മാണിയെന്ന നേതാവിന്റെ ഇച്ഛാശക്തിയും ധീക്ഷണാശാലിത്വവുമാണ്. 

സ്വന്തം പേരില്‍ നിരവധി റെക്കോഡുകള്‍ എഴുതി ചേര്‍ത്ത നേതാവാണ് കെ എം മാണി. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ മന്ത്രി, ഏറ്റവും കൂടുതല്‍ അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രി, ഏറ്റവും കൂടുതല്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധാനം ചെയ്ത നിയമസഭാംഗം തുടങ്ങിയ റെക്കോഡുകളെല്ലാം മാണിക്ക് സ്വന്തമാണ്. എന്നിരുന്നാലും ഇതുവരെ മുഖ്യമന്ത്രി പദം മാണിയെ തേടി എത്തിയിട്ടില്ല. 

1959 ല്‍ കെപിസിസി അംഗമായി. 1960 മുതല്‍ 64 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായി. പിന്നീട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. എന്‍എസ്എസ് നേതാവും നായര്‍ സമുദായാചാര്യനുമായ മന്നത്ത് പദ്മനാഭന്റെ സാന്നിധ്യത്തില്‍ കോട്ടയത്തുവച്ചായിരുന്നു കേരള കോണ്‍ഗ്രസ് പ്രഖ്യാപനം. 1965 മാര്‍ച്ച് നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിലേക്ക് കോണ്‍ഗ്രസ് മാണിയെ പരിഗണിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മാണി കേരള കോണ്‍ഗ്രസ്സില്‍ എത്തിയത്. 

ആദ്യ ചെയര്‍മാന്‍ കെ.എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷ്ണപിള്ള. ജോര്‍ജും പിള്ളയും ഉള്‍പ്പെടെ 15 ചക്കോ പക്ഷ എംഎല്‍എമാര്‍ അന്നത്തെ ആര്‍. ശങ്കര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. അവസരം മുതലാക്കി പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരികയും കോണ്‍ഗ്രസ് വിമതരായ 15 പേരുടെ കൂടി വോട്ടോടെ സര്‍ക്കാര്‍ വീഴുകയും ചെയ്തു. സെപ്തംബര്‍ എട്ടിനായിരുന്നു സര്‍ക്കാര്‍ രാജിവച്ചത്. കൃത്യം ഒരു മാസം തികഞ്ഞപ്പോഴായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവി.

പാലയില്‍ നിന്നും കേരള കോണ്‍ഗ്രസ് ലേബലില്‍ കെ. എം. മാണി നിയമസഭയിലേക്ക് വിജയിച്ചു. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണയാണ് മാണി വിജയിച്ചത്. ഒരിക്കല്‍ പോലും പരാജയം നേരിടാത്ത കുതിപ്പ്. 1965 മുതല്‍ കേരള നിയമസഭയുടെ ചരിത്രം കെ എം മാണിയുടേത് കൂടിയായി. 

1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ എം മാണി ആദ്യമായി മന്ത്രിയാകുന്നത്. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത സിപിഎമ്മുമായി സഹകരിക്കുന്ന പ്രതിപക്ഷ എം.എല്‍.എ എന്ന നിലയില്‍ പൊലീസിന്റെ നോട്ടപ്പുള്ളിയായ മാണി ഒളിവില്‍ പോയിരുന്നു. കെ.എം. ജോര്‍ജും ബാലകൃഷ്ണ പിള്ളയും ജയിലിലുമായി. അന്ന് കെ കരുണാകരന്‍ ഒരു കളികളിച്ചു. കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് അടര്‍ത്തിയെടുത്തു. കെ എം ജോര്‍ജും പിള്ളയും മന്ത്രിമാരാകുമെന്നായിരുന്നു ധാരണ. പക്ഷേ, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് മാണിയും ബാലകൃഷ്ണ പിള്ളയുമാണ്. പാര്‍ട്ടി ചെയര്‍മാനായ ജോര്‍ജ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയാകുന്നത് പാര്‍ട്ടി ഭരണഘടനയ്‌ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി മാണി ഇടപെട്ടതായിരുന്നു കാരണം. 

അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1977 മാര്‍ച്ച് 25 ന് രൂപീകരിച്ച കെ കരുണാകരന്‍ സര്‍ക്കാരിലും മാണി മന്ത്രിയായി തുടര്‍ന്നു. രാജന്‍കേസുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കരുണാകരന്‍ ഏപ്രില്‍ 25 ന് രാജിവെച്ചു. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന കരുണാകരന്റെ സത്യവാങ്മൂലം കള്ളമാണെന്ന ഹൈക്കോടതി വിധിയാണ് കരുണാകരന്റെ രാജിക്ക് കാരണമായത്. തുടര്‍ന്ന് എ. കെ. ആന്റണി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും മാണി തുടര്‍ന്നു. ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1978 ഒക്ടോബര്‍ മാസം എ.കെ. ആന്റണി രാജിവച്ചു. ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 

തുടര്‍ന്ന് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സര്‍ക്കാരിലും ആഭ്യന്തര വകുപ്പ് മാണി കൈപ്പിടിയിലാക്കി. എന്നാല്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്ന സിപിഐ തീരുമാനത്തെ തുടര്‍ന്ന് പികെവി മുഖ്യമന്ത്രി പദം രാജിവെക്കുകയും സിപിഐ സിപിഎമ്മിനൊപ്പം പോകുകയും ചെയ്തു. തുടര്‍ന്ന് മാണിയുടെ പേര് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. എന്നാല്‍ സ്പീക്കറായിരുന്ന സിഎച്ച് മുഹമ്മദ് കോയക്കായിരുന്നു നറുക്ക് വീണത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസഭയ്‌ക്കുള്ള പിന്തുണ കേരള കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ മുഹമ്മദ് കോയ സര്‍ക്കാരും വീണു. രണ്ട് മാസം മാത്രമായിരുന്നു സിഎച്ചിന് മുഖ്യമന്ത്രി പദവി ലഭിച്ചത്. 

വീണ്ടും മാണിയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും, കോണ്‍ഗ്രസ് ഇടപെട്ട് നിയമസഭ പിരിച്ചുവിട്ടതോടെ ആ അവസരവും നഷ്ടമായി. 1980 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണിയും ആന്റണി കോണ്‍ഗ്രസും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മാണിയും അംഗമായി. ധനകാര്യ-നിയമ വകുപ്പായിരുന്നു ലഭിച്ചത്. 1981 ഒക്ടോബര്‍ മാസം16 ന് ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചു. ഒക്ടോബര്‍ 20ന് കേരള കോണ്‍ഗ്രസ് എമ്മും നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു കേരളത്തില്‍ മന്ത്രിസഭ പിരിച്ചു വിട്ടു രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി.

1981 ഡിസംബറില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. മാണി അതിലും ഭാഗമായി. എന്നാല്‍ ലോനപ്പന്‍ നമ്ബാടന്‍ രാജിവെച്ചതിനെ തുടര്‍ന്ന് 1982 മാര്‍ച്ചില്‍ ആ സര്‍ക്കാരും വീണു. 1982 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് കെ കരുണാകരന്റെ നേതൃത്വത്തില്‍ യുഡിഎഫ് വീണ്ടും ഭരണത്തിലെത്തി. മാണി വീണ്ടും ധനമന്ത്രിയായി. 1991 ലെയും 2001 ലെയും യുഡിഎഫ് സര്‍ക്കാരിലും മാണി മന്ത്രിയായി. 2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും മാണി ധനമന്ത്രിയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.