തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ പുറത്തിറക്കി. താമരക്കാലം എന്ന പേരിലുള്ള വീഡിയോ സിഡി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള, വിജി തമ്പിക്ക് നല്കി പ്രകാശനം ചെയ്തു.
ബിജെപിക്ക് നിരവധി താമരകള്‍ വിരിയിക്കാന്‍ കഴിയട്ടെയെന്ന് വിജി തമ്പി ആശംസിച്ചു. ഒ.എസ്. ഉണ്ണിക്കൃഷ്ണനാണ് രചന. സംഗീത സംവിധാനം ഗിരീഷ് സൂര്യനാരായണന്. മധു ബാലകൃഷ്ണന്, ദുര്‍ഗ്ഗാ വിശ്വനാഥ്, ജോസ് സാഗര, വീണ സുജിത്, റഷീദ് ആലപ്പുഴ, ഷീല റഷീദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.
ആശയവും ആവിഷ്കാരവും നല്‍കിയത് ഡി.അശ്വിനി ദേവ്. ബിജെപി ജില്ലാ പ്രസിഡണ്ട് എസ്. സുരേഷ്, യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ആര്.എസ്. രാജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: