കൊല്ലം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്വന്തം ചിത്രം എല്ലായിടത്തും വരണമെന്ന ചിന്തയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ. നാഷണല്‍ വോട്ടേഴ്സ് ഡേ സെലിബ്രേഷന് പോസ്റ്ററില്‍ മാത്രമേ തന്റെ കൂടെ ഗവര്‍ണറുടെ പടം പോലും ഇദ്ദേഹം വച്ചിട്ടുള്ളൂ.
മറ്റുള്ള പോസ്റ്ററുകളാകട്ടെ, ബാനറുകളാകട്ടെ എല്ലാറ്റിലും സ്വന്തം പടം മാത്രം. വിവിധ ഓഫീസുകളില്‍ ഇവ ഏതൊക്കെ അളവില്‍ വയ്ക്കണമെന്ന് പ്രത്യേക നിര്‍ദേശവുമുണ്ട്. പോളിങ് സ്റ്റേഷനിലേക്കുള്ള പോസ്റ്ററുകളും തയാറാക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെയൊ ഗവര്ണറുടെയൊ മാത്രമല്ല ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പോലും പടമില്ല. ആദ്യമായാണ് കേരളത്തിലെ ഒരു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വന്തം പടം പോസ്റ്ററ്റില് അച്ചടിച്ചിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: