കോഴിക്കോട് : ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം. കെ. രാഘവനില്‍ നിന്നുമ മൊഴിയെടുത്തു. സിഡിപി വാഹിദിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘം തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ എം.കെ. രാഘവന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് രണ്ട് പരാതികളാണ് ലഭിച്ചത്. സിപിഎം തനിക്കെതിരെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച ആരോപണം ആണിതെന്നും, എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും ചൂണ്ടിക്കാട്ടി എം. കെ. രാഘവനാണ് ഒരു പരാതി നല്‍കിയത്. മറ്റേത് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയതാണ് മറ്റൊരു പരാതി.
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഘട്ടമായാണ് മൊഴി രേഖപ്പെടുത്തിയത്. കൂടാതെ ചാനല്‍ മേധാവിയില്‍ നിന്നും റിപ്പോര്‍ട്ടറില്‍ നിന്നും മൊഴി എടുക്കുന്നതാണ്. ചാനല്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷം മാത്രമേ ഇതുസംബന്ധിച്ച പോലീസ് നടപടിയുണ്ടാകൂ. കേസ് അന്വേഷണം നടന്നു വരികയാണെന്നും നീതിന്യായ കോടതിയും ജനകീയ കോടതിയും ബാക്കി നടപടികള്‍ സ്വീകരിക്കുമെന്ന് മൊഴി നല്കിയ ശേഷം എം. കെ. രാഘവന് അറിയിച്ചു.
അതേസമയം ഒരു മണിക്കൂറോളം നീണ്ടു നിന്ന മൊഴിയെടുപ്പിന് ശേഷം നിറകണ്ണുകളുമായാണ് രാഘവന് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയാണ് ചാനല്‍ സംഘം എത്തിയതെന്നാണ്രാഘവന് അന്വേഷണ സംഘത്തിന് നല്കിയ മൊഴി. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ച് അഭിപ്രായം തേടി. താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ സംഭാഷണമല്ല ദൃശ്യങ്ങളില്‍ ഉള്ളതെന്നും രാഘവന്റെ മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: