കല്‍പ്പറ്റ: വയനാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യമുയര്‍ത്തി മാവോയിസ്റ്റുകള്‍ രംഗത്ത് എത്തി . വയനാട് മുണ്ടക്കൈ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമായാണ് മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് .
പോസ്റ്ററുകള്‍ സിപിഐ (എംഎല്‍) നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് . പോലീസ് ഇതിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രദേശത്തെ ആദിവാസി വീടുകളിലെത്തി മാവോയിസ്റ്റുകൾ അരിയും സാധനങ്ങളും വാങ്ങിയതായും സൂചനയുണ്ട്. മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും തെരച്ചിൽ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: