ആലപ്പുഴ: കിഫ്ബി മസാലബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച കനേഡിയന്‍ കമ്പനി സിഡിപിക്യുവിന് ലാവ്ലിന് കമ്പനിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സിഡിപിക്യു 75 രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള 15.50 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തില്‍ എത്രയോ ഒരംശം മാത്രമാണ് എസ്എന്‍സി ലാവലിന്റെ പദ്ധതികളില്‍ മുടക്കിയിട്ടുള്ളതെന്നാണ് ഐസക്ക് പറയുന്നത്.
മസാലബോണ്ടില്‍ നിക്ഷേപം നടത്തിയത് സിഡിപിക്യു എന്ന കനേഡിയന്‍ പൊതുമേഖലാ സ്ഥാപനമാണ്. ലാവ്ലിനൊന്നും അതില്‍ ഒരു കാര്യവുമില്ലെന്നും തോമസ് ഐസക്ക് വിഷയത്തെ ലഘൂകരിക്കുന്നു. കൂടാതെ ഉയര്‍ന്ന പലിശ നിരക്കിനെയും ഐസക്ക് ന്യായീകരിക്കുന്നു. 9.723 ശതമാനമാണ് ഇപ്പോള്‍ മസാല ബോണ്ടിലൂടെ നേടിയിട്ടുള്ള വായ്പയുടെ പലിശ നിരക്ക്. ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കിഫ്ബിയേക്കാള്‍ വളരെ ഉയര്‍ന്ന റേറ്റിങ്ങുള്ള ഏജന്‍സികള്‍ വായ്പയെടുത്തിട്ടുള്ളത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100ല്‍ താഴെ കോടി രൂപയുടെ ചെറിയ ബോണ്ടുകള്‍.
ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്പ്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകള്‍ ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെന്‍ട്രല്‍ ബാങ്ക് 10.8 ശതമാനത്തിനും, ഐഒബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യന്‍ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവില്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും മൂലധനം സമാഹരിച്ചതെന്നും ഐസക്ക് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ലാവ്ലിനുമായുള്ള ബന്ധം ചര്‍ച്ച ചെയ്യാതെ ആരോപണം ഉന്നയിച്ചതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞ് ശ്രദ്ധ തിരിക്കാനും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: