Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലൗ എഫ് എം ചിത്രീകരണം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2019, 06:55 pm IST
inEntertainment

നവാഗതനായ ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്ത ലൗ എഫ് എം ചിത്രീകരണം പൂര്‍ത്തിയായി; അപ്പാനി ശരത്തും ടിറ്റോ വില്‍സണും നായകരാകുന്നു. 

രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി  ഒരുക്കുന്ന  ലൗ എഫ് എം ചിത്രീകരണം പൂര്‍ത്തിയായി. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. യുവനടന്മാരില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി,  വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തില്‍ നായകന്റെ കൂട്ടാളികളായി വരുന്നു. ഒരു ടീമായി ഇവര്‍ വെള്ളിത്തിരയില്‍ എത്തുന്നതും ചിത്രത്തിന്റെ  പുതുമയാണ്. സിനില്‍ സൈനുദ്ദീന്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്.  ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നു.  ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മില്‍ പുനര്‍ജനിക്കുകയാണ്. 

മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം 12 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവന്ന ശ്രീദേവ് കപ്പൂരിന്റെ ആദ്യ സംവിധായ സംരംഭമാണ് ലൗ എഫ് എം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിറ്റോ വില്‍സണും നായക തുല്യമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.  അപ്പാനി ശരത്ത്(ഗസല്‍) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ക്യാമ്പസ് ജീവിതം സിനിമയില്‍ പറഞ്ഞുപോകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ക്യാമ്പസ് മൂവിയല്ലെന്ന് സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ പറഞ്ഞു. ലൗ എഫ് എം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്.

എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ്  അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ആ കാലഘട്ടത്തിലെ സാമൂഹ്യവിഷയങ്ങളും ജീവിത സാഹചര്യങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമായിട്ടല്ല വളരെ ലളിതമായിട്ടും തമാശയും കലര്‍ത്തിയാണ് ലൗ എഫ് എം പ്രേക്ഷകരില്‍ എത്തുന്നതെന്നും സംവിധായകന്‍ പറഞ്ഞു. 

ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു  എന്നിവരാണ് നായികമാര്‍. ചെറിയ ഇടവേളയ്‌ക്ക് ശേഷം പാലയ്‌ക്കല്‍ തങ്ങളായി നടന്‍ ദേവന്‍ ശ്രദ്ധേയമായ കഥാപാത്രമായി ഈ ചിത്രത്തിലൂടെ വരുന്നതും മറ്റൊരു പുതുമയാണ്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി സിനിമയില്‍ എത്തുന്നത് ലൗ എഫ് എമ്മിലൂടെയാണ്. പ്രണയഗാനം ഉള്‍പ്പെടെ അഞ്ച് ഗാനങ്ങളും ചിത്രത്തിലുണ്ട്. തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.  

അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍,സിനോജ് അങ്കമാലി, വിജിലേഷ്,നിര്‍മ്മല്‍ പാലാഴി ദേവന്‍, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, ശശി കലിംഗ, സാജു കൊടിയന്‍, ,  ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണന്‍,  ജിനോ ജോണ്‍, അബു വളയംകുളം, വിജയന്‍ കോഴിക്കോട്, ജെയിംസ് ഏലിയ,  ബോബന്‍ ആലമ്മൂടന്‍, അഷറഫ് ഗുരുക്കള്‍, ആനന്ദ് കോഴിക്കോട്, സിനില്‍ സൈനുദ്ദീന്‍, അല്‍ക്കു, സച്ചിന്‍, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്‌ക്കര്‍, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിന്‍, അഡ്വ. നിഖില്‍,  ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ചു,നീനാകുറുപ്പ്, ദിവ്യ, അഞ്ജലി,  ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിന്‍, ആഷ്‌ലി, ബേബി അനശ്വര, ബേബി പിങ്കി ,എന്നിവരാണ് അഭിനേതാക്കള്‍. 

ബാനര്‍-ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-ബേനസീര്‍, സംവിധാനം-ശ്രീദേവ് കപ്പൂര്‍,രചന-സാജു കൊടിയന്‍, പി.ജിംഷാര്‍, ഛായാഗ്രഹണം – സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം – കൈതപ്രം വിശ്വനാഥന്‍, അഷ്‌റഫ് മഞ്ചേരി, പ്രദീപ് സാരണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊ.എക്‌സിക്യൂട്ടീവ് വിനോഷ് കൈമള്‍, എഡിറ്റിങ്- ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍ – രഞ്ജിത് കോത്തേരി, കോസ്റ്റ്യും – കുമാര്‍ എടപ്പാള്‍, മേക്കപ്പ് – മനോജ് അങ്കമാലി, കൊറിയോഗ്രാഫി – അരുണ്‍ നന്ദകുമാര്‍, ആക്ഷന്‍ ഡയറക്ടര്‍ – അഷ്‌റഫ് ഗുരുക്കള്‍, പിആര്‍ഒ – പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടര്‍സ് – സന്തോഷ് ലാല്‍ അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.