Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമ്മനത്തിന്റെ പടയോട്ടം; കാലിടറുന്ന മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2019, 04:14 pm IST
inKerala

തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിന്റെ  തലയെടുപ്പാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്. അതിനാല്‍ തന്നെ മണ്ഡലത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങള്‍ ഇല്ല. ഓണം ആയാലും ക്രിസ്തുമസ് ആയാലും സെക്രട്ടേറിയറ്റ് പടിക്കലില്‍ സമരങ്ങള്‍. അതിനിടയില്‍ ലോക്‌സഭാ  തെരഞ്ഞെടുപ്പ്കൂടി എത്തിയതോടെ പൊരിവെയിലത്ത് പോരും  മുറുകി. മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവസാനം കളത്തില്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥിയാണ് എന്‍ഡിഎയുടെ കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎല്‍എ കൂടിയായ സിപിഐയിലെ സി. ദിവാകരനായിരുന്നു ആദ്യം രംഗത്ത് ഇറങ്ങിയത്. പിന്നാലെ സിറ്റിങ്ങ് എംപി ശശി തരൂരും. കുമ്മനം രംഗത്തിറങ്ങിയതോടെ അനന്തപുരിയിലെ  അങ്കവും  കനത്തു. 

മുന്‍കാലങ്ങളിലേതുപോലെ കൊടിയുടെ നിറത്തിനും ചിഹ്നത്തിനും അനന്തപുരിക്കാര്‍ ഇക്കുറി  ചെവികൊടുക്കുന്നില്ല. രാജ്യത്തെ ഒരു തലസ്ഥാന നഗരത്തിനും ഇല്ലാത്ത ദുര്‍വിധിയും അതോടൊപ്പം ആചാരലംഘനവുമാണ് ചര്‍ച്ച. ശബരിമലയിലെ വിശ്വാസം സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി മെതിച്ചതിനെ തുടര്‍ന്ന് 61 ദിവസം നിരാഹാര സത്യാഗ്രഹം നടന്നു സെക്രട്ടേറിയറ്റിനു മുന്നില്‍. ഒരു ചര്‍ച്ച നടത്താന്‍ പോലും സമരപോരാട്ടങ്ങളിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ തയ്യാറായില്ല. ശബരിമല പോലെ  ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആചാരങ്ങളെയും ഇല്ലാതാക്കുമോ എന്ന ആശങ്ക വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാണ്.

വികസനമില്ലാത്ത തലസ്ഥാനം

തലസ്ഥാന നഗരങ്ങളില്‍ വികസനമില്ലാത്ത ഒരു തലസ്ഥാനമാണ് തിരുവനന്തപുരം. തലയെടുപ്പുണ്ടായിരുന്ന വിമാനത്താവളത്തില്‍ അന്താരാഷ്‌ട്ര  സര്‍വീസുകളെല്ലാം നിര്‍ത്തലാക്കി. വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതോടെ ഭീമാകാരന്‍മാരായ ഐടി കമ്പനികള്‍ തലസ്ഥാനം വിടാനൊരുങ്ങുന്നു. ആയിരം ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിന് ആവശ്യമായ പാറ ലഭിക്കാതെ അദാനി ഗ്രൂപ്പ് തലങ്ങും വിലങ്ങും നടക്കുന്നു. മെട്രോ റയിലും ശശി തരൂരിന്റെ ബാഴ്‌സലോണ ഇരട്ടനഗരവും പാഴ്‌വാക്കായി. എങ്ങുമെത്താത്ത  സ്മാര്‍ട്ട് സിറ്റി. തിങ്ങിനിറഞ്ഞ പാതകളില്‍ക്കൂടി നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍. ഇത്തരത്തില്‍ വികസനം എന്തെന്ന് ഇനിയും അറിയാത്ത ഒരു തലസ്ഥാന നഗരമാണ് തിരുവനന്തപുരം. 

അധോലാകനഗരങ്ങളെ അമ്പരപ്പിക്കുന്ന കൊലപാതകങ്ങള്‍

മുംബൈ അധോലോകത്തെപോലും അമ്പരിപ്പിക്കുന്ന കൊലപാതകങ്ങളാണ് നഗരത്തില്‍ നടക്കുന്നത്. രാത്രിയായാല്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ. ഗുണ്ടകള്‍ ഒരു വശത്ത് ഭരണം കൈയ്യിലെടുക്കുമ്പോള്‍ മറുഭാഗത്ത്  ലഹരി മാഫിയകളുടെ വിളയാട്ടം. ഇവരെ സംരക്ഷിക്കുന്നത് ഇടത് വലത് മുന്നണികളായതിനാല്‍ നീതി നടപ്പിലാക്കേണ്ട പോലീസിനും വൈമനസ്യം. കോവളത്തിനു സമീപം വിദേശ വനിതയെ കുറ്റിക്കാട്ടില്‍ തള്ളി. ഇതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികളോട് ജാഗ്രത പാലിക്കണമെന്ന് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അത്ര സുരക്ഷിതമല്ലാതായി  തിരുവനന്തപുരം നഗരം.

ആര്‍ക്കും പിടിനല്‍കാത്ത മണ്ഡലം 

ഏഴ് മണ്ഡലങ്ങള്‍ ചേര്‍ന്നാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. മലയോരം മുതല്‍ തീരപ്രദേശം വരെ വിസ്തൃതയുള്ള മണ്ഡലത്തില്‍ ഇടതുവലത്  മുന്നണി സ്ഥാനാര്‍ത്ഥികളെ മാറി മാറി വിജയിപ്പിച്ചു. കേരളത്തില്‍ താമര വിരിയിച്ച നേമവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവും വി. മുരളീധരന്‍  എംപി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ കഴക്കൂട്ടവും തിരുവനന്തപുരം മണ്ഡലത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനോട് അടുത്ത ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസുമായി കൂട്ടുകൂടി ശശി തരൂരിനെ വിജയിപ്പിച്ചു. 

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ എംഎല്‍എ ഒട്ടും സന്തോഷത്തിലല്ല. സിപിഎം പ്രവര്‍ത്തകര്‍ സഹകരിക്കാതെ ആറ്റിങ്ങലില്‍ പ്രചാരണത്തിനു പോയി. കഴിഞ്ഞതവണത്തേതു പോലെ അവസാന നിമിഷം സിപിഎം കോണ്‍ഗ്രസുമായി കൂട്ടുകൂടുമോ എന്ന ഭയം ദിവാകരനുണ്ട്. 

മറുഭാഗത്തുള്ള ശശി തരൂരാകട്ടെ ഇക്കുറിയും സിപിഎം സഹായിക്കും എന്ന പ്രതീക്ഷയിലാണ് പ്രചാരണം. തരൂരിനെതിരെ ഐ ഗ്രൂപ്പുകാര്‍ പ്രത്യേക യോഗങ്ങള്‍  ചേരുന്നു. ഐവിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റ് കഴിഞ്ഞ രണ്ടുതവണയായി തരൂര്‍ കൈയ്യടക്കി വച്ചിരിക്കുന്നു. തരൂര്‍ എംപി ആയിട്ട് ഗ്രൂപ്പിന് ഒരു നേട്ടവും ഇല്ല. അതിനാല്‍ ഇക്കുറി തരൂരിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടും സീറ്റ് നല്‍കിയതിലെ വൈഷമ്യത്തിലാണ് ഐഗ്രൂപ്പുകാര്‍. കഴിഞ്ഞ പത്ത് വര്‍ഷം എംപി ആയിരുന്ന തരൂര്‍ ഉദ്ഘാടനത്തിനു മാത്രം വന്നു പോകുന്നു എന്ന് വോട്ടര്‍മാര്‍. ഇതിനിടെ മീന്‍ ചന്തയില്‍ നാറ്റം എന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ തരൂര്‍ അപമാനിക്കുകയും ചെയ്തു.

വെല്ലുവിളി ഉയര്‍ത്തി കുമ്മനം

ഇരുസ്ഥാനാര്‍ഥികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ പടയോട്ടം. ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിട്ടാണ് മത്സരിക്കുന്നതെന്ന് വോട്ടര്‍മാര്‍ക്കറിയാം. ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുമായിരുന്ന പദവി വിട്ടാണ് ജനസേവനത്തിനായി വോട്ട് ചോദിച്ച് എത്തുന്നതെന്നും വോട്ടര്‍മാര്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച ആനുകൂല്ല്യങ്ങളായ ആയുഷ്മാന്‍ഭാരതും കിസാന്‍ സമ്മാന്‍ നിധിയും ഉജ്ജ്വല്‍ ഗ്യാസ് യോജനയുമെല്ലാം കുമ്മനത്തിനോട് വിശദീകരിക്കുന്ന വോട്ടര്‍മാര്‍. അമ്പലങ്ങളിലും ചര്‍ച്ചിലും മോസ്‌ക്കിലും വോട്ട് തേടിപോകുമ്പോള്‍ വിശ്വാസസംരക്ഷണം ചര്‍ച്ചയാക്കുന്ന പൂരോഹിതര്‍. ഇത്തരത്തില്‍ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയപ്പോള്‍ മുഖ്യചര്‍ച്ചയായി മാറിയത്  കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം. ഇക്കുറി വിജയിച്ചേതീരൂ എന്ന ദൃഢപ്രതിജ്ഞയുമായി എണ്ണയിട്ട യന്ത്രംപോലെ  പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ട മണ്ഡലം പതിയെ താമരക്കാലത്തിലേക്ക് അടുക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.