Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധന്യയായി ശ്രീധന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2019, 02:41 am IST
in Kerala

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി ശ്രീധന്യ സുരേഷ് കേരളത്തിന്റെ അഭിമാനമായി. ഈ നേട്ടം കൈവരിക്കുന്ന ഗോത്രവര്‍ഗത്തില്‍ പെടുന്ന കുറിച്ച്യ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെയാള്‍. 410-ാം റാങ്കാണ് ശ്രീധന്യ നേടിയത്.  ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്ന് വയനാട് പൊഴുതന സ്വദേശി ശ്രീധന്യാ സുരേഷ് ജന്മഭൂമിയോട് പറഞ്ഞു. 

2016ല്‍ വയനാട് എന്‍ഊരു ടൂറിസം പ്രോജക്ടില്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സമയം അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണവും ബഹുമാനവും തന്റെ മനസിലുണ്ടാക്കിയ ആവേശമാണ് സിവില്‍ സര്‍വീസിലേക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രീധന്യ പറയുന്നു. 

തിരുവനന്തപുരം നന്തന്‍കോട്ടെ ഫോര്‍ച്യൂണ്‍ ഐഎഎസ് പരിശീലന കേന്ദ്രത്തിലായിരുന്നു പരിശീലനം. മലയാളമായിരുന്നു പ്രധാന വിഷയം. വയനാട് പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിന്റെയും കമലയുടേയും മക്കളില്‍ രണ്ടാമത്തെ ആളാണ് ശ്രീധന്യ. സുഷിതയും ശ്രീരാഗുമാണ് സഹോദരങ്ങള്‍.  തൊഴിലുറപ്പ് തൊഴിലാളികളാണ് മാതാപിതാക്കള്‍. 

തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കാവുംമന്ദം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. 

2016-ല്‍ ഐഎഎസ് പ്രാഥമിക പരീക്ഷ എഴുതിയെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. തുടര്‍ന്നുള്ള കഠിനാധ്വാനമാണ് ശ്രീധന്യയെ ലക്ഷ്യത്തിലെത്തിച്ചത്. ശ്രീധന്യയുടെ വിദ്യാഭ്യാസത്തിന് പലപ്പോഴും അച്ഛനമ്മമാരുടെ വരുമാനം മതിയാവുമായിരുന്നില്ല. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന്  സുഹൃത്തുകളുടെ കൈയില്‍ നിന്നും 40,000 രൂപ കടം വാങ്ങിയാണ് ദല്‍ഹിക്ക് പോയത്. 

പേടിക്കാതെ ധൈര്യമായി കടന്നുവരുവാനും കഠിനാധ്വാനത്തിലൂടെ വിജയം കൊയ്യാനും  പറ്റുന്ന മേഖലയാണ് സിവില്‍ സര്‍വീസ് എന്നാണ് വരും തലമുറയോട് ശ്രീധന്യയ്‌ക്ക് പറയാനുള്ളത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനശീലവുമുള്ള കുട്ടിയായിരുന്നു ശ്രീധന്യയെന്ന് അധ്യാപകന്‍ മുനിധര്‍ഷന്‍ പറയുന്നു.

മുന്‍കാലങ്ങളിലെ നിയമനങ്ങളുടെ രീതിവച്ച് ഇപ്പോള്‍ കിട്ടിയ റാങ്കില്‍ ശ്രീധന്യയ്‌ക്ക് ഐഎഎസ് ലഭിക്കുമെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

India

തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥിയുടെ മറുപടി 

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

India

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.