ഫീനിക്‌സ്: പ്രേരകവും പ്രയോജനകരവുമായ പ്രഭാഷണങ്ങളും വിശിഷ്ട സാംസ്‌ക്കാരിക പരിപാടികളും സമന്വയിപ്പിച്ച് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ അരിസോണയിലെ ശുഭാരംഭം ഉജ്ജ്വലമായി . കാലിഫോര്‍ണിയ ബേക്കേഴ്‌സ് ഫീല്‍ഡ് ചിന്മയമിഷനിലെ ആചാര്യ അശോക്, ആചാര്യ സുധ എന്നിവർ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി.
എല്ലാ ഹൈന്ദവ സംഘടനകളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കെഎച്ച്എന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാഗത പ്രസംഗത്തില്‍ ഡോ.സതീഷ് അമ്പാടി എടുത്തുകാട്ടി. കെഎച്ച്എന്‍എ അധ്യക്ഷ ഡോ. രേഖാ മേനോന്റെ സന്ദേശം ട്രസ്റ്റി ബോര്‍ഡ് അംഗം പ്രൊഫ. ജയകൃഷ്ണന്‍ വായിച്ചു. സംസ്‌ക്കാരവും പാരമ്പര്യവും അടുത്ത തലമുറയക്ക് കൈമാറാനുള്ള ശ്രമങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ട ഡോ. രേഖാ മേനോന്‍ ഏവരെയും ന്യൂജഴ്സിയിലെ കൺവെൻഷനിലേക്ക് ക്ഷണിക്കുകയും അരിസോണയിൽ നിന്നുള്ള രജിസ്ട്രേഷനുകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഹിന്ദു ഐക്യത്തെക്കുറിച്ച സംസാരിച്ച ആചാര്യ അശോക് ഹിന്ദുക്കളെ ഒരുമിപ്പിക്കുന്നതി്ല്‍ കണ്‍വന്‍ഷനുകള്‍ക്കുള്ള പ്രാധാന്യവും എടുത്തുകാട്ടി. മുന്‍ കണ്‍വന്‍ഷനുകളുടെ അനുഭവങ്ങള്‍ മുന്‍ദേശീയ പ്രസിഡന്റ് ഡോ. രാംദാസ് പിള്ള പങ്കുവെച്ചു.
കുട്ടികള്‍ മനോഹരമായി ആലപിച്ച ഗണേശ സ്തുതിയോടെയായിരുന്നു സാംസ്‌ക്കാരിക പരിപാടികളുടെ തുടക്കം. വര്‍ഷാ ദാമോദറിന്റെ മോഹിനിയാട്ടവും പ്രിയ മങ്കലത്ത് പട്ടേല്‍, അനിത പ്രസീദ് എന്നിവരുടെ ഭരതനാട്യവും, ഗായത്രിയുടെ കഥകും ചാരുത പകര്‍ന്നു. അച്ചുതംകേശവം ഗാനത്തിന്റെ പശ്ചാത്തലത്തില്‍ യുവതികളുടെ ഫ്യൂഷന്‍, ചിത്രാ വൈദി, മുരളി ഭട്ട് എന്നിവരുടെ ആലാപനങ്ങളും യുവതികളുടെകൈകൊട്ടികളിയും സദസ്സിനെ ആസ്വാദനത്തിന്റെ ഉന്നതിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: