തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രദര്‍ശിപ്പിച്ച കേസില്‍ 12 പേര് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പരിശോധന തുടരുകയാണ്. ദക്ഷിണമേഖല എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്.
ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങി നവ മാധ്യമങ്ങള്‍ വഴിയാണ് പിടിയിലായവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ‘ഓപ്പറേഷന് പി ഹണ്ട്’ എന്ന പേരിലുള്ള പരിശോധനയില്‍ കുട്ടികളുടെ നൂറുകണക്കിന് നഗ്നചിത്രങ്ങള്‍ പോലീസിന് ലഭിച്ചു. ഇവ മിക്കതും മലയാളി കുട്ടികളുടേതാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: