Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നായര്‍ ദമ്പതികളും എകെജി ദമ്പതികളും ഒന്നിച്ച് ഒരേ സഭയില്‍

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 1, 2019, 12:36 pm IST
inKerala

ലോകസഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിനുത്തരം എ.കെ.ഗോപാലാന്‍-സുശീല ഗോപാലാന്‍ എന്നായിരിക്കും. 1967-ല്‍ എകെജി പാലക്കാട്ടുനിന്ന് നിയമസഭയിലേക്ക് ജയിക്കുമ്പോള്‍ അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീലയും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോടു നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു. സുശീലയും രണ്ടു തവണകൂടി പാര്‍ലമെന്റിലെത്തി. എകെജി മരിച്ചതിനുശേഷം 1980, 91ലും.

1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോകസഭയിലെത്തിയിരുന്നു. കെ.കെ.നായരും ഭാര്യ ശകുന്തള നായരും. ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇരുവരും ജയിച്ചതെന്നുമാത്രം. കെ.കെ.നായര്‍ ബഹരക് മണ്ഡലത്തില്‍ നിന്ന് ജയിച്ചപ്പോള്‍ ഭാര്യ ശകുന്തള കൈസര്‍ഗഞ്ച് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. ശകുന്തള 52-ല്‍ ഗോണ്ട മണ്ഡലത്തില്‍നിന്നും ജയിച്ചിരുന്നു. 62-ല്‍ കെ.കെ.നായര്‍ യുപി നിയമസഭയിലേക്കും ജയിച്ചിട്ടുണ്ട്. എംപി എന്ന നിലയിലല്ലാതെ ഇന്ത്യയുടെ ചരിത്രത്തില്‍ പ്രത്യേകിച്ച് അയോധ്യയുടെ ചരിത്രത്തില്‍ ഇടംതേടിയ ആളാണ് കെ.കെ.നായര്‍. അയോധ്യ തര്‍ക്കത്തില്‍ ആദ്യം ഒരു തീരുമാനമെടുത്തത് ഈ കുട്ടനാട്ടുകാരനായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറും മജിസ്ട്രേറ്റുമായിരുന്ന അദ്ദേഹം ഈ പ്രശ്നത്തില്‍ കൈക്കൊണ്ട തീരുമാനമാണ് പിന്നീട് വര്‍ഷങ്ങള്‍നീണ്ട തര്‍ക്കത്തിലേക്ക് നീങ്ങിയത്.

കൈനകരി കണ്ടംകളത്തില്‍ ശങ്കരപ്പണിക്കര്‍-പാര്‍വതിയമ്മ ദമ്പതിമാരുടെ മകനായ കെ.കെ. നായര്‍ 46ലായിരുന്നു ഫൈസാബാദ് കളക്ടറായി ചുമതലയേറ്റത്. ഇദ്ദേഹം കളക്ടറായിരിക്കെ 49ലാണ് അയോധ്യയില്‍ തര്‍ക്കം ഉടലെടുക്കുന്നത്.ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവിടത്തെ തര്‍ക്കമന്ദിരത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. 49 ഡിസംബര്‍ 23ന് സന്ന്യാസിമാരുടെ സംഘം ഇവിടെ പ്രവേശിച്ച് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും, അത് നീക്കംചെയ്യാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു നിര്‍ദേശിക്കുകയും ചെയ്തു. അന്നത്തെ യു.പി. മുഖ്യമന്ത്രി ഗോവിന്ദവല്ലഭ് പന്ത് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. പക്ഷേ, കെ.കെ. നായര്‍ വഴങ്ങിയില്ല. അയോധ്യയില്‍ രക്തച്ചൊരിച്ചിലിനേ ഇതുപകരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് നായരെ സസ്പെന്‍ഡു ചെയ്തു. ഇതിനെ കോടതിയില്‍ ചോദ്യംചെയ്യുകയും കെ.കെ. നായരെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയെ്തങ്കിലും അദ്ദേഹം അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയായിരുന്നു.

ഇതിനിടെ 1952ല്‍ അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള ജനസംഘം ടിക്കറ്റില്‍ ലോക്സഭാംഗമായി. പിന്നീട് കെ.കെ. നായരും ജനസംഘം ടിക്കറ്റില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഈ ദമ്പതിമാര്‍ ജയില്‍ശിക്ഷയും അനുഭവിച്ചിരുന്നു. ’77 സപ്തംബര്‍ ഏഴിന് ഇദ്ദേഹം മരിക്കുംവരെ പൊതുപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.

ആലപ്പുഴ എസ്.ഡി.വി. സ്‌കൂളിലും തുടര്‍ന്ന് തിരുവനന്തപുരത്തും പഠിച്ച കെ.കെ. നായര്‍ ലണ്ടനില്‍നിന്ന് 22ാംവയസ്സില്‍ ഐ.സി.എസ്. പരീക്ഷ പാസ്സായി. 11 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്.

പാര്‍ലമെന്റ് കണ്ട മറ്റൊരു മലയാളി ദമ്പതിമാര്‍ കൂടിയുണ്ട്. കെ.എ. ദാമോദരമേനോനും ലീലാ ദാമോദരമേനോനും .ഭര്‍ത്താവ് ലോക്സഭയിലായിരുന്നുവെങ്കില്‍ ഭാര്യ രാജ്യസഭയില്‍ .ഒരേസമയത്തും ആയിരുന്നില്ല ഈ ദമ്പതികള്‍ അംഗങ്ങളായിരുന്നത്. 1952-ല്‍ കോഴിക്കോട്ടുനിന്നാണ് കെ.എ. ദാമോദരമേനോന്‍ ലോക്സഭയിലേക്ക് ജയിച്ചത്. 1974 മുതല്‍ 80 വരെ ലീലാദാമോദരമേനോന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി.

എന്നാല്‍ ഈ ദമ്പതികള്‍ ഒരേസമയം കേരളനിയമസഭയില്‍ അംഗമായിരുന്നു. 1960-ല്‍ പറവൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച മേനോന്‍ പട്ടം താണുപിള്ള മന്ത്രിസഭയിലും തുടര്‍ന്ന് ആര്‍. ശങ്കര്‍ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. കുന്നമംഗലം മണ്ഡലത്തില്‍നിന്നാണ് ലീല ജയിച്ചത്. പിന്നീട് പട്ടാമ്പിയില്‍ നിന്നും അവള്‍ ജയിച്ച് നിയമസഭയില്‍ എത്തി.

മറ്റൊരു പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയും രാജ്യസഭയില്‍ കേരളത്തില്‍നിന്ന് അംഗമായിട്ടുണ്ട്. ഭാരതി ഉദയഭാനു, കേരളത്തിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.പി. ഉദയഭാനുവിന്റെ ഭാര്യ. 1954 മുതല്‍ രണ്ടു തവണയായി 10 വര്‍ഷം രാജ്യസഭാംഗമായി. 

ലോകസഭാംഗമായിരുന്ന ആദ്യ മലയാളി ആനി മസ്‌ക്രീന്‍ ആണ്. 1952ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. ഒന്നാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരള സംസ്ഥാനം രൂപീകൃതമാകാതിരുന്നില്ല. അതിനാല്‍ തിരു-കൊച്ചിയുടെ പ്രതിനിധിയായിരുന്നു സ്വതന്ത്രയായി ജയിച്ച ആനി.

ഡബിളടിച്ചവര്‍

 
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.