ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഗ്രാമവാസികളുടെ ആവശ്യങ്ങളും മനസും തൊട്ടറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രര്‍. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ വികസന മുരടിപ്പും കോണ്‍ഗ്രസ് കാലത്തെ വികസന വിരോധവും ഗ്രാമങ്ങളെ പിന്നോട്ടടിച്ചതെങ്ങനെയെന്നുള്ള കഥകളാണ് ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത്.
അധികാരം കയ്യാളിയവര്‍ പരമ്പരാഗത കൃഷിയും തൊഴിലും ഗ്രാമങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയത് എങ്ങനെ എന്ന് കര്‍ഷകരും തൊഴിലാളികളും തെളിവുകള്‍ സഹിതം വിവരിച്ചു. മലയോര ഹൈവേ അടക്കമുള്ള പദ്ധതികളെ കൊണ്ടുവരാത്തതും ആയുഷ്മാന്‍ ഭാരത് അടക്കമുള്ള ജനപ്രിയ പദ്ധതികളെ ഇവിടേക്ക് കൊണ്ടു വരാത്തതും മോദി സര്‍ക്കാരിനോടുള്ള വിരോധം കൊണ്ടാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ തെളിവായിരുന്നു കാട്ടാക്കട മണ്ഡലത്തിലെ ജനങ്ങള്‍ ആവേശത്തോടെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ആരതി ഉഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും സ്വീകരിച്ചത്.
ഇന്നലെ രാവിലെ പ്രാവച്ചമ്പലത്ത് എത്തിയ ശോഭാ സുരേന്ദ്രനെ വ്യാപാരികളും തൊഴിലാളികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. പള്ളിച്ചലിലും ആവേശ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ഒരുക്കിയത്. തുടര്‍ന്ന് വെടിവെച്ചാം കോവിലില്‍ അല്പ സമയം പ്രാര്‍ത്ഥന. അവിടെ നിന്ന് താന്നിവിള, മുക്കം പാലമൂട്, വലിയാര്‍ ത്തര, നരുവാം മുട് , നടുക്കാട് എന്നിവിടങ്ങളില്‍ കാത്ത് നിന്ന നൂറു കണക്കിന് അമ്മമാരുടെ സ്നേഹം ഏറ്റ് വാങ്ങി. സാല്‍വേഷന്‍ ആര്‍മി സര്‍ക്കിള്‍ പള്ളിയിലെത്തി വിശ്വാസികളുടെ പ്രാര്‍ത്ഥനയും സ്നേഹവും ഏറ്റുവാങ്ങി.
അവിടെ നിന്ന് മുട്ടമൂട് ജംഗ്ഷനിലെ അമ്മമാരുടെ ശക്തികേന്ദ്രത്തിലെ യോഗത്തില്‍ എത്തിയ ശോഭാ സുരേന്ദ്രനെ ആരതി ഉഴിഞ്ഞ് വിജയതിലകം ചാര്‍ത്തി സ്വീകരിച്ചു. അമ്മമാരുടെ യോഗം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രോച്ഛാരണത്തിന് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ വിരല്‍ ചൂണ്ടണമെന്ന വാക്കുക്കളെ നിറഞ്ഞ കയ്യടികളോടെയാണ് അമ്മമാര്‍ സ്വീകരിച്ചത്. അല്പസമയം കുശലാന്വേഷണത്തിന് ശേഷം നേരെ പോയത് കിള്ളി അഗസ്ത്യ ബാലാശ്രമത്തിലേക്ക്.
വനവാസി കുട്ടികളും അമ്മമാരും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. കോട്ടൂര്‍ വനത്തിനുള്ളില്‍ നിന്നുള്ള കുട്ടികളും അമ്മമാരും സ്ഥാനാര്‍ത്ഥിയെ കാണാന്‍ എത്തിയിരുന്നു. അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു.
അവിടെ നിന്ന് വിളവൂര്‍ക്കല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ വാദ്യമേളങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത ശേഷം മലയിന്‍കീഴ് ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിയ സ്ഥാനാര്‍ത്ഥിയെ ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചു. അവിടെ നിന്ന് ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട് കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു.
ബിജെപി ജില്ലാ സെക്രട്ടറി ബാലമുരളി, ജില്ലാ വൈസ് പ്രസിഡന്റ് കല്ലയം വിജയ കുമാര്‍, മണ്ഡലം പ്രസിഡന്റ് ജി. സന്തോഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്. അനില്‍, കെ.ബി. വിശാഖ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിന്ദു തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: