Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിച്ചതിന് തിരിച്ചടി ഭയന്ന് ബാലഗോപാല്‍

അഭിജിത്ത് എസ്. പേരകത്ത്byഅഭിജിത്ത് എസ്. പേരകത്ത്
Mar 31, 2019, 06:10 am IST
inKerala

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിഭാഗീയതയും വോട്ട് കച്ചവടവും വിനയാകുന്ന ജില്ലാ ഇടതുക്യാമ്പിന് ഇത്തവണയും ആത്മവിശ്വാസക്കുറവ്. എം.എ. ബേബിയെ ഭംഗിയായി കാലുവാരിയ അതേനീക്കം കെ.എന്‍. ബാലഗോപാലിനു നേരെയും ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടായ എം.എ. ബേബിയെ തറപറ്റിക്കാന്‍ നടത്തിയ ആസൂത്രിത നീക്കങ്ങള്‍ക്ക് പിന്നില്‍ ഒത്താശയുമായി കെ.എന്‍. ബാലഗോപാലും ഉണ്ടായിരുന്നതായാണ് പാര്‍ട്ടിക്കുള്ളിലെ ആരോപണം. 

കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ പി.കെ. ഗുരുദാസനെ വെട്ടി പാര്‍ട്ടി അംഗംപോലുമല്ലാതിരുന്ന മുകേഷിനെ പ്രതിഷ്ഠിച്ചതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഒരു വിഭാഗത്തിന് തുടക്കം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. അന്ന് ബേബിയെ കാലുവാരിയതില്‍ ആസൂത്രകനെന്ന് സംശയിക്കുന്ന ബാലഗോപാല്‍ ഇക്കുറി അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തിരിച്ചടി ഭയക്കുന്നുണ്ട്.

പിബി അംഗമായ എം.എ. ബേബിയെ പരാജയപ്പെടുത്തി നാടുകടത്താനും പാര്‍ലമെന്ററിരാഷ്‌ട്രീയത്തില്‍ നിന്ന് പുറത്താക്കാനും പാര്‍ട്ടിയിലെ ഒറ്റുകാര്‍ക്ക് കഴിഞ്ഞു. സ്വന്തം തട്ടകമായ കുണ്ടറയില്‍ പോലും ബേബിക്ക് കാലിടറി. 

സ്ഥാനാര്‍ഥി നിര്‍ണയവും പ്രചരണവും നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും ഇടതുക്യാമ്പില്‍ ഇപ്പോഴും മൗനം തുടരുകയാണ്. 2014-ല്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട ആര്‍എസ്പി, എന്‍.കെ. പ്രേമചന്ദ്രനിലൂടെ സിപിഎമ്മിനോട് പകരം ചോദിച്ചിട്ടും പ്രതികാരം ചെയ്യാന്‍ സിപിഎമ്മിന് കഴിയാതെ പോയതിനു പിന്നില്‍ പ്രദേശത്തെ വിഭാഗീയതയാണ്.  

2010 മുതല്‍ രാജ്യസഭാംഗമായിരുന്ന കെ.എന്‍. ബാലഗോപാല്‍ 2016-ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായി. അന്നുമുതല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ പടപ്പുറപ്പാട് സജീവമായിരുന്നു. വിഭാഗീയതയുടെ ജീര്‍ണത ബാധിച്ച ഒട്ടേറെ സഖാക്കളുള്ള പാര്‍ട്ടിയാണ് കൊല്ലത്തേതെന്ന് സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ടു തന്നെ വിലയിരുത്തിയിരുന്നു. സംഘടനാരംഗത്ത് ഒട്ടേറെ പോരായ്‌മകള്‍ നിലനില്‍ക്കുന്നതായും വിഭാഗീയത ചിലയിടങ്ങളില്‍ സംഘടനയെ പ്രതികൂലമായി ബാധിക്കുന്നതായും പാര്‍ട്ടി തന്നെ തുറന്നുസമ്മതിക്കുന്നു. 

രാഷ്‌ട്രീയ സ്വാധീനം വളര്‍ത്തുന്നതിലും സംഘടനാശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വലിയ പരാജയമാണ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. കൊല്ലം ഈസ്റ്റിലെ മങ്ങാട് ലോക്കല്‍ സമ്മേളനത്തിലുണ്ടായ വിഭാഗീയ മത്സരവും ചാത്തന്നൂരില്‍ വേളമാനൂര്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നതും വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പില്‍ അഞ്ചല്‍, പനയം, തൃക്കടവൂര്‍ എന്നിവിടങ്ങളില്‍ പരിതാപകരമായിരുന്നു ഇടതിന്റെ പ്രകടനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

Environment

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

India

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

Kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

India

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

പുതിയ വാര്‍ത്തകള്‍

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.