പട്‌ന; ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് ആര്‍ജെഡിയുടെ വിദ്യാര്‍ഥി വിഭാഗത്തിന്റെ നേതൃ സ്ഥാനം രാജിവച്ചു. തേജിന്റെ നടപടി ലോക്‌സഭാ തെരഞ്ഞെടുപ്പടുത്ത സമയത്ത് പാര്‍ട്ടിക്കും ലാലുവിനും കനത്ത തിരിച്ചടിയാണ്.
തേജ് പ്രതാപും അനുജന്‍ തേജസ്വിയും തമ്മിലുള്ള കുടുംബവഴക്ക് രൂക്ഷമാക്കയതാണ് കാരണമെന്നാണ് സൂചന. ലാലുവിന്റെ പിന്‍ഗാമിയായി തേജസ്വിയെ തീരുമാനിച്ചിരുന്നു. അന്നു മുതല്‍ തുടങ്ങിയ കലഹമാണ് അവസാനം രാജിയില്‍ കലാശിച്ചതെന്നാണ് സൂചന. തനിക്ക് പക്വയില്ലയെന്ന് പറയുന്നവര്‍ക്കാണ് പക്വതയില്ലാത്തതെന്നും രാജിയറിയിച്ചുള്ള ടി്വറ്റര്‍ കുറിപ്പില്‍ തേജ പ്രതാപ് ചൂണ്ടിക്കാട്ടി.
ബീഹാറില്‍ എന്‍ഡിഎക്കെതിരെ ആര്‍ജെഡിയും കോണ്‍ഗ്രസും സഖ്യമായി മല്‍സരിക്കുകയാണ്. സീറ്റു വിഭജനത്തില്‍ തേജിന്റെ ആള്‍ക്കാരെ സഖ്യം തഴഞ്ഞതായും ഇതാണ് പുതിയ കലഹത്തിന് വഴിയൊടുക്കിയതെന്നും വാര്‍ത്തകളുണ്ട്.
















