പോഡ്്‌ഗോറിക: യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട് കുതിപ്പ് തുടരുന്നു. റോസ് ബാര്‍ക്ക്‌ലിയുടെ ഇരട്ട ഗോളിന്റെ മികവില്‍ അവര്‍ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മൊണ്ടേനെഗ്രോയെ പരാജയപ്പെടുത്തി.
അടുത്തവര്‍ഷത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന ഇംഗ്ലണ്ടിന് രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റായി. പത്ത് ഗോളുകളും അവര്‍ നേടി.തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മൊണ്ടേനെഗ്രോ ഗോള്‍ നേടി. പതിനേഴാം മിനിറ്റില്‍ മാര്‍ക്കോ വെസോവിക്കാണ് ഇംഗ്ലണ്ട് ഗോളിയെ കീഴ്‌പ്പെടുത്തിയത്. അപ്രതീക്ഷിതമായി ഗോള്‍ വീണതോടെ സടകുടഞ്ഞ് എഴുന്നേറ്റ ഇംഗ്ലണ്ട് പതിമൂന്ന് മിനിറ്റുകള്‍ക്ക്് ശേഷം ഗോള്‍ മടക്കി. മൈക്കിള്‍ കീനാണ് ലക്ഷ്യം കണ്ടത്.
38-ാം മിനിറ്റില്‍ റോസ് ബാര്‍ക്ക്‌ലി ഗോളടിച്ചതോടെ ഇംഗ്ലണ്ട് 2-1 ന് മുന്നിലായി. രണ്ടാം പകുതിയുടെ തുടക്കത്തിലും ബാര്‍ക്ക്‌ലി സ്‌കോര്‍ ചെയ്തു. 71-ാം മിനിറ്റില്‍ ഹാരി കെയ്്‌നും 80-ാം മിനിറ്റില്‍ റഷീം സ്‌റ്റെര്‍ലിങ്ങും ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് 5-1 ന് ജയിച്ചുകയറി.
















