Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പന്ത്രണ്ടേകാല്‍ ഇടങ്ങഴി ചോറും പാതായിക്കര നമ്പൂതിരിമാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 03:17 am IST
in Samskriti

അങ്ങാടിപ്പുറത്തെ പാതായിക്കര ഇല്ലത്ത് അതിശക്തന്മാരായ രണ്ടു നമ്പൂതിരിമാരുണ്ടായിരുന്നു. സഹോദരന്മാരായിരുന്ന ഇവര്‍ക്ക് ദിവസവും പന്ത്രണ്ടേകാല്‍ ഇടങ്ങഴി വീതം അരിയുടെ ഭക്ഷണം ആവശ്യമായിരുന്നു. തേങ്ങാപ്പാല്‍ കൂട്ടിയായിരുന്നു ഇവര്‍ ഊണു കഴിച്ചിരുന്നത്. 

ജ്യേഷ്ഠന്റെ അന്തര്‍ജനത്തിനുള്‍പ്പെടെ ഇരുപത്തഞ്ചേകാല്‍ ഇടങ്ങഴി അരി ആ ഇല്ലത്ത് ദിവസവും വെച്ചു വാര്‍ക്കുമായിരുന്നു. മുന്നാഴി അരിയുടെ ചോറുമാത്രം മതിയായിരുന്നു അന്തര്‍ജനത്തിന്. 

രണ്ടുപേര്‍ക്കും ഭക്ഷണം വിളമ്പിക്കഴിഞ്ഞാല്‍ രണ്ടുപേരുടേയും ഇടതു വശത്തായി പന്ത്രണ്ടു തേങ്ങാ വീതം കൊണ്ടു വന്നു വെയ്‌ക്കും. ഇടതു കൈകൊണ്ട് തേങ്ങാ ഓരോന്നായി എടുത്ത് അവര്‍ ചോറില്‍ പിഴിഞ്ഞൊഴിക്കും. 

ഒരിക്കല്‍ നമ്പൂതിരിമാര്‍ ഊണിനിരുന്നപ്പോള്‍ അവരുടെ ചാര്‍ച്ചക്കാരനായ ഒരു നമ്പൂതിരിയെത്തി രണ്ടുപേരെയും സദ്യക്ക് ക്ഷണിച്ചു. അന്ന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. ഇലവെയ്‌ക്കാന്‍ നമ്മളെത്തേണ്ട താമസമേയുള്ളൂ എന്ന് പറഞ്ഞ് അദ്ദേഹം നമ്പൂതിരിമാരേയും കൊണ്ട് ഇല്ലത്തേക്ക് പോയി. 

വൈകുന്നേരത്തേക്ക് ഈ ചോറത്രയും തണുത്തു പോകുമല്ലോ എന്നോര്‍ത്ത് അന്തര്‍ജനം തനിക്കും നമ്പൂതിരിമാര്‍ക്കുമായി വച്ചുണ്ടാക്കിയ ചോറത്രയും ഭക്ഷിച്ചു. പിറന്നാള്‍ സദ്യ കഴിഞ്ഞ് നമ്പൂതിരിമാര്‍ തിരിച്ചെത്തി. സന്ധ്യകഴിഞ്ഞപ്പോള്‍ അവര്‍ അത്താഴത്തിനിരുന്നു. ആറിത്തണുത്ത ചോറായിരിക്കുമെന്നാണ് അവര്‍ കരുതിയത്.പക്ഷേ അന്തര്‍ജനം വിളമ്പിയത് നല്ല ചൂടുള്ള ചോറായിരുന്നു. 

 അതു കണ്ട് മൂത്ത നമ്പൂതിരി ”കാലത്തെ ചോറ് എന്തു ചെയ്തു” എന്നു ചോദിച്ചു. അത് ആറിത്തണുത്തുപോകുമല്ലോ എന്നു കരുതി ഞാന്‍ കഴിച്ചെന്ന് അന്തര്‍ജനം അറിയിച്ചു. ഓഹോ, അങ്ങനെയെങ്കില്‍ ഇനി മുതല്‍ പന്തിരുനാഴി അരി കൂടി അധികം വെച്ചോളൂ എന്ന് നമ്പൂതിരി പറഞ്ഞു. അടുത്ത ദിവസം മുതല്‍ ഇല്ലത്ത് മുമ്മൂന്നു പന്തിരുനാഴി പതിവാക്കി. 

മറ്റൊരിക്കല്‍ ഈ നമ്പൂതിരിമാരെ ഒരിടത്ത് സദ്യക്ക് ക്ഷണിച്ചു. സദ്യയ്‌ക്ക് പോകും മുമ്പ് മൂത്ത നമ്പൂതിരി വീട്ടിലെ ആട്ടു കല്ലെടുത്ത് ഉത്തരത്തില്‍ വെച്ചു. കറുത്തവാവായിരുന്നു അന്ന്. കറുത്തവാവിന്‍ നാള്‍ അവിടെ ആരും അത്താഴം കഴിക്കാറില്ല. വൈകുന്നേരം പലഹാരമാണ് പതിവ്. എല്ലാവര്‍ക്കുമായി വൈകിട്ട് കഴിക്കാന്‍ മുപ്പത്താറേമുക്കാല്‍ ഇടങ്ങഴി അരി അന്തര്‍ജനം ആട്ടുകല്ലില്‍ അരച്ചെടുക്കാറാണ് പതിവ്. അത്രയും അരി അരച്ചെടുക്കാവുന്ന ആട്ടുകല്ലിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ. അന്തര്‍ജനത്തിന്റെ ബലം പരീക്ഷിക്കാനാണ് ആട്ടുകല്ല് ഉത്തരത്തില്‍ കയറ്റിയത്. 

അന്തര്‍ജനം പതിവുപോലെ അരിയുമായി മുറ്റത്തെത്തിയപ്പോള്‍ ആട്ടുകല്ലില്ല. ഏറെ നേരം അത് തിരഞ്ഞു നടന്നു. ഒടുവില്‍ ഉത്തരത്തിലിരിക്കുന്നത് കണ്ടു. അന്തര്‍ജനം അതെടുത്ത് താഴെ വച്ച് അരിയാട്ടിയ ശേഷം തിരികെ ഉത്തരത്തില്‍ കയറ്റി വച്ചു. 

നമ്പൂതിരിമാര്‍ തിരികെയെത്തി. വൈകീട്ട് അന്തര്‍ജനം അവര്‍ക്ക് പലഹാരം വിളമ്പി. അരി അരച്ചത് എങ്ങനെയെന്ന് തിരക്കിയ ഭര്‍ത്താവിനോട് ആട്ടുകല്ലെടുത്തു തന്നെയാണ് അരി അരച്ചതെന്നും അത് തിരികെ ഉത്തരത്തില്‍ വച്ചിട്ടുണ്ടെന്നും അന്തര്‍ജനം പറഞ്ഞു. തന്റെ ഭാര്യ തനിക്ക് അനുയോജ്യയാണെന്ന് മൂത്തനമ്പൂതിരിക്ക് ബോധ്യമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.