Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഈ യാത്ര…..അവര്‍ക്കൊപ്പം അവര്‍ക്കുവേണ്ടി

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Mar 26, 2019, 10:17 am IST
inNews

രാവിലെ ഏഴു മണി… ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കോയമ്പത്തൂര്‍ പാസഞ്ചറിനായി യാത്രക്കാര്‍ എത്തിത്തുടങ്ങി. സ്ഥിരക്കാരായതിനാല്‍ പരസ്പരം കുശലം പറഞ്ഞിരിക്കുന്നതിനിടയിലേക്ക് ഒരാളെത്തി. ചിരപരിചിതനെങ്കിലും അദ്ദേഹത്തെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം.

മറ്റാരുമായിരുന്നില്ല പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറായിരുന്നു അത്. ജനങ്ങളുമായി സംവദിക്കുന്നതില്‍ എന്നും വേറിട്ട വഴി കണ്ടെത്തുന്ന കൃഷ്ണകുമാര്‍ തിരക്കേറിയ ആ ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച്, നിലത്തിരിക്കുന്നവരോട് അവര്‍ക്കൊപ്പമിരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു. അദ്ദേഹത്തിന്റെ ഈ ഉദ്യമം തന്നെ യാത്രക്കാരെ ആവേശഭരിതരാക്കി. മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി, ഇനി ചെയ്യാനുള്ളത് ഓര്‍മിപ്പിച്ചാണ് കൃഷ്ണകുമാര്‍ ഓരോരുത്തരോടും വോട്ട് ചോദിച്ചത്. ട്രെയിന്‍ വരുന്ന സമയത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓടിയെത്തി വോട്ട് ചോദിക്കുന്നവരെ മാത്രം കണ്ടു ശീലിച്ച കേരളീയര്‍ക്ക് ഈ യാത്ര വ്യത്യസ്തമായി.

പാലക്കാടിന്റെ ജീവിതമാണ് കോയമ്പത്തൂര്‍ പാസഞ്ചര്‍. ദിവസേന നൂറുകണക്കിന് പാലക്കാട്ടുകാര്‍ യാത്ര ചെയ്യുന്ന ട്രെയിന്‍. മുനിസിപ്പല്‍ വൈസ് ചെയര്‍മാനെന്ന നിലയില്‍ പാലക്കാട്ടുകാര്‍ക്ക് സുപരിചിതനായ കൃഷ്ണകുമാര്‍ മോദി സര്‍ക്കാര്‍ ഒലവക്കോട് സ്റ്റേഷനില്‍ നടപ്പാക്കിയ എട്ടു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടാണ് യാത്രക്കാരെ കണ്ടത്. ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവു മൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പഠനത്തിനു പോകുന്നത് ചൂണ്ടിക്കാട്ടി, മോദി സര്‍ക്കാര്‍ ഐഐടി അനുവദിച്ചത് അദ്ദേഹം അവരുടെ ശ്രദ്ധയില്‍പ്പെടുത്തി. പുതിയ ഗവ. കോളേജുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതും ആ ചര്‍ച്ചയില്‍ വിഷയമായി. 

പാലക്കാട്ടെ തൊഴില്‍ലഭ്യതയും ചര്‍ച്ചകളില്‍ നിറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയ നിരവധിപേര്‍ ചെറുതും വലുതുമായ ജോലികള്‍ക്കായി കോയമ്പത്തൂരിലേക്ക് പോകുന്നു. ഒരര്‍ത്ഥത്തില്‍ ജില്ലയിലെ തൊഴിലില്ലായ്‌മയുടെ പ്രതീകമാണ് കോയമ്പത്തൂര്‍ പാസഞ്ചറും അതിലെ തിരക്കെന്നുമാണ് കൃഷ്ണകുമാറിന്റെ വിലയിരുത്തല്‍.

തൊഴിലില്ലായ്‌മക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും ‘സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ’ പദ്ധതിയിലുള്‍പ്പെടുത്തി യുവതീയുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരമുണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 

പാസഞ്ചറിലെ തിരക്ക് കണക്കിലെടുത്ത് പുതിയ കോച്ചുകളും ട്രെയിനും അനുവദിക്കുന്നതിന് ശ്രമിക്കുമെന്ന് യാത്രക്കാര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കാനും അദ്ദേഹം മറന്നില്ല. ഒലവക്കോട് മുതല്‍ വാളയാര്‍ വരെയുള്ള യാത്രയ്‌ക്കിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാര്‍, സ്വയംതൊഴില്‍ സംരംഭകരടക്കും നാനാതുറകളിലുള്ളവരുമായി കൃഷ്ണകുമാര്‍ സംസാരിച്ചു.  

പാലക്കാട് മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ പ്രമീള ശശിധരന്‍, കൗണ്‍സിലര്‍ വി. നടേശന്‍, ശശികുമാര്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വാളയാറില്‍ നിന്ന് അദ്ദേഹം ഒറ്റപ്പാലത്തേക്ക് മടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.