മലപ്പുറം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും. എസ്ഡിപിഐയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് മലപ്പുറം മണ്ഡലം സംബന്ധിച്ച് തീരുമാനമായത്. ഇതുകൂടാതെ പാലക്കാട് തുളീധരന്‍ പള്ളിക്കല്‍, ആലപ്പുഴയില്‍ കെ.എസ്. ഷാന്‍, ആറ്റിങ്ങലില്‍ അജ്മല്‍ ഇസ്മയില്‍ എന്നിവരും മത്സരിക്കും.
മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അബ്ദുള്‍ മജീദ് ഫൈസി, അബ്ദുള്‍ ഹമീദ്, മനോജ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ആദ്യഘട്ട പട്ടികയില്‍ ആറു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: