മുംബൈ: ബെംഗളൂരു എഫ്‌സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം. അധികസമയത്തേക്ക് നീണ്ട് കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയയമായ ഒരു ഗോളിന് എഫ്‌സി ഗോവയെ പരാജയപ്പെടുത്തി. 117-ാം മിനിറ്റില്‍ രാഹുല്‍ ബെക്കെയാണ് ഗോള്‍ നേടിയത്. ഇതാദ്യമായാണ് ബെംഗളൂരു എഫ്‌സ് ഐഎസ്ല്‍ കിരീടം കരസ്ഥമാക്കുന്നത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോവയുടെ ജഹോവ രണ്ടാം തവണ മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ പത്തുപേരുമായാണ ഗോവ പൊരുതിയത്.
അവസരം മുതലാക്കിയ ബെംഗളൂരു കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ വിജയഗോള്‍ നേടി. ദിമാസ് എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ച്് രാഹുല്‍ ബെക്കെയാണ് പന്ത് ഗോവയുടെ വലയിലാക്കിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകള്‍കള്‍ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. തുടക്കത്തില്‍ ഗോവയ്‌ക്കായിരുന്നു നേരിയ മുന്‍തൂക്കം.
















