Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്ത് അടിയൊഴുക്കുകള്‍ക്ക് സാധ്യത; നെഞ്ചിടിപ്പോടെ മാണിയും യുഡിഎഫും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 18, 2019, 03:22 am IST
inKerala

കോട്ടയം: കോട്ടയം ലോക്‌സഭാസീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ പി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ കോട്ടയത്ത് കെ.എം. മാണിയുടെയും യുഡിഎഫിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നു. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി പാര്‍ട്ടിക്കുള്ളില്‍നിന്ന് പോരാടുമെന്ന് പറയുന്ന ജോസഫിന്റെ നീക്കങ്ങള്‍ തെരഞ്ഞെടുപ്പിലെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മാണിയും കൂട്ടരും. 

ജോസഫ് തത്ക്കാലം കീഴടങ്ങിയെങ്കിലും അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇതിന് പുറമേയാണ് കോണ്‍ഗ്രസ് പ്രചാരണത്തില്‍നിന്ന് വിട്ട്‌നില്‍ക്കുന്നതും. വിജയസാധ്യത പരിഗണിക്കാതെ കേരളകോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. 

    കോട്ടയം മാണിവിഭാഗത്തിന്റെ തട്ടകമാണെങ്കിലും ജോസഫിനോട് സഹതാപം വച്ചുപുലര്‍ത്തുന്ന നിരവധി പ്രവര്‍ത്തകരുണ്ട്. ജോസഫിന് സീറ്റ് ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. സീറ്റ് നല്‍കിയില്ലെന്ന് മാത്രമല്ല ജോസഫിനെ അപമാനിച്ചെന്നും വിശ്വസിക്കുന്നവരുണ്ട്. ജോസഫിനോടുള്ള മാണിവിഭാഗത്തിന്റെ സമീപനത്തില്‍ സഭയ്‌ക്കും പരിഭവമുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫിനെ പിന്തുണയ്‌ക്കുന്നവരുടെ തെരഞ്ഞെടുപ്പിലെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ജോസഫിന്റെ തുറന്നുപറച്ചിലിന് പിന്നാലെ ജോസ് കെ മാണി പ്രസ്താവന പുറത്തിറക്കിയത്. ജോസഫിനോട് പാര്‍ട്ടി നീതിനിഷേധം കാട്ടിയിട്ടില്ലെന്നാണ് ജോസ് കെ മാണി പറഞ്ഞത്. 

കോട്ടയം ലോക്‌സഭാസീറ്റ് നിലനിര്‍ത്തുക കെ.എം. മാണിയെയും ജോസ് കെ മാണിയേയും സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ജോസഫിന്റെ പിന്തുണ അനിവാര്യമാണ്. 

കടുത്തുരുത്തി, കുറവിലങ്ങാട് മേഖലകളില്‍ ജോസഫ് അനുകൂലികള്‍ക്ക് സ്വാധീനമുണ്ട്. പിന്തുണ ഉറപ്പിക്കാന്‍ ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥി തൊടുപുഴയിലെത്തി ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ചാഴിക്കാടന് പിന്തുണ വാഗ്ദാനം ചെയതുവെങ്കിലും കോട്ടയത്ത് പ്രചാരണത്തിന് എത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം ബാക്കിയുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.