Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാലു സംസ്ഥാനങ്ങളില്‍ നിന്ന് എം പി അടല്‍ജിയുടെ അപൂര്‍വതകള്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 17, 2019, 11:38 am IST
in India

ലോക്‌സഭയിലേക്ക് 18 മത്സരങ്ങള്‍, മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ നാലുസംസ്ഥാനങ്ങളില്‍ നിന്നായി 12 വിജയം. രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയം. ഒരുതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് മൂന്നു മണ്ഡലങ്ങളില്‍. രണ്ടു തവണ രാജ്യസഭയില്‍, മന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി… ഇങ്ങനെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ എല്ലാ കടമ്പകളിലൂടെയും കടന്നു പോയ അപൂര്‍വത ഒരാള്‍ക്കു മാത്രം സ്വന്തം…. അടല്‍ ബിഹാരി വാജ്‌പേയി

1955ലായിരുന്നു അടല്‍ജിയുടെ കന്നി മത്സരം. മുപ്പത്തൊന്നാം വയസില്‍. ലഖ്‌നൗ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ഥി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നെഹ്‌റുവിന്റെ ബന്ധു ശിവരാജ്പതി നെഹ്‌റു  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ജയിക്കാനായില്ലെങ്കിലും കന്നിയങ്കത്തില്‍ കസറാന്‍ വാജ്‌പേയിക്കായി.

1957ലെ രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പില്‍ വാജ്‌പേയി ജനസംഘത്തിന്റെ സ്ഥാനാര്‍ഥിപട്ടികയിലെ പ്രധാനിയായി. ഉത്തര്‍പ്രദേശിലെ ലഖ്‌നോ, ബല്‍റാംപൂര്‍, മഥുര എന്നീ മൂന്നു മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ജനസംഘത്തിന് മികച്ച സ്ഥാനാര്‍ഥികളെ കിട്ടാന്‍ പ്രയാസമുള്ള കാലമായിരുന്നു അത്.  ബല്‍റാംപൂരില്‍ ജയിച്ചെങ്കിലും ലഖ്‌നോവിലും മഥുരയിലും തോറ്റു. മികച്ച മത്സരം കാഴ്ചവച്ച ലഖ്‌നോവില്‍ രണ്ടാംസ്ഥാനത്തെത്തി. മഥുരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജയിച്ചു, കോണ്‍ഗ്രസ് രണ്ടാമതും, വാജ്‌പേയി മൂന്നാമതും. 

അടല്‍ജിക്കെതിരെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കൂട്ട്

മൂന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, 1962ല്‍ വാജ്‌പേയിക്ക് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടിവന്നു. സിറ്റിംഗ് സീറ്റായ ബല്‍റാംപൂരിലും 1957ല്‍ രണ്ടാംസ്ഥാനത്തെത്തിയ ലഖ്‌നോവിലും. ജനസംഘത്തിന്റെ ഔദ്യോഗിക വക്താവായി മാറിയ വാജ്‌പേയിക്കെതിരെ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ചതിന്റെ ഫലമായിരുന്നു സിറ്റിങ് സീറ്റിലെ വാജ്‌പേയിയുടെ തോല്‍വി. 1052 വോട്ടിനാണ് തോറ്റത്. ലഖ്‌നോവില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഫലം. വാജ്‌പേയി തോറ്റെങ്കിലും ജനസംഘത്തിന്റെ ലോക്‌സഭയിലെ അംഗബലം നാലില്‍ നിന്ന് പതിനാലായി. 

വാജ്‌പേയിയുടെ നേതൃത്വം ജനസംഘത്തിന് പാര്‍ലമെന്റില്‍ ആവശ്യമായിരുന്നതിനാല്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് ജയിപ്പിച്ചു. 67ല്‍ നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാംഗമായിരിക്കുമ്പോള്‍ തന്നെ മത്സരത്തിനിറങ്ങി. ആദ്യം ജയിപ്പിക്കുകയും പിന്നെ തോല്‍പ്പിക്കുകയും ചെയ്ത ബലറാംപൂര്‍ തന്നെയായിരുന്നു മണ്ഡലം. 31742 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച് വീണ്ടും ലോക്‌സഭയിലെത്തി.

ദല്‍ഹിയിലെ വിജയങ്ങള്‍

1971ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി.  ജന്മനഗരമായ ഗ്വാളിയോറിലാണ് ജനവിധി തേടിയത്. 70310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ്സിന്റെ ഗൗതം ശര്‍മയെ തോല്‍പ്പിച്ച് അഞ്ചാം ലോക്‌സഭയില്‍ അംഗമായി. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1977-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. വാജ്‌പേയിക്ക് 1,25,936 വോട്ടു കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ശശിഭൂഷണ് കിട്ടിയത് 47750 വോട്ടുകള്‍ മാത്രം. ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. വാജ്‌പേയി വിദേശകാര്യമന്ത്രിയായി. 1980ലും ദല്‍ഹി തന്നെയായിരുന്നു മണ്ഡലം. ബിജെപി രൂപീകരിച്ചതിനുശേഷമുള്ള പ്രഥമ തെരഞ്ഞെടുപ്പായിരുന്നു അത്. മലയാളിയായ സി.എം. സ്റ്റീഫനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഇന്ദിരാഗാന്ധി സ്വന്തം സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയ സ്റ്റീഫനെയും തോല്‍പ്പിച്ചു. വാജ്‌പേയി പ്രതിപക്ഷ നേതാവായി.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗമാണ് 1984ലെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. കോണ്‍ഗ്രസ്സിലെ മാധവറാവു സിന്ധ്യയോട് 177361 വോട്ടിനാണ് ഗ്വാളിയോറില്‍  വാജ്‌പേയി തോറ്റത്. ബിജെപിയുടെ ലോക്‌സഭാംഗത്വം രണ്ടില്‍ ഒതുങ്ങിയ തെരഞ്ഞെടുപ്പായിരുന്നു അത്. 1986-ല്‍ വാജ്‌പേയി വീണ്ടും രാജ്യസഭയിലെത്തി. അയോധ്യാ പ്ര്ശ്‌നം ഉയര്‍ത്തിയ രാഷ്‌ട്രീയ കൊടുങ്കാറ്റില്‍ വീണ്ടും പടപൊരുതണമെന്ന പാര്‍ട്ടി തീരുമാനം ശിരസാവഹിച്ച് മത്സരത്തിനിറങ്ങി. 

ലഖ്‌നോ, വിദിശ പിന്നെ ഗാന്ധിനഗര്‍

1986ല്‍ ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നോവും മധ്യപ്രദേശിലെ വിദിശയും. ആദ്യ മൂന്നു മത്സരത്തിലും തോല്‍പ്പിച്ചുവിട്ട ലഖ്‌നോ ഇത്തവണ പ്രായശ്ചിത്തം ചെയ്തു. ലക്ഷത്തിലധികം (1,22,303) വോട്ടിന്റെ ഭൂരിപക്ഷമാണ് നല്‍കിയത്. വിദിശയിലും ലക്ഷത്തിലധികം (1,04,134) വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ലഖ്‌നോ നിലനിര്‍ത്തിയ വാജ്‌പോയി 1996, 1998, 1999, 2004 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തില്‍ നിന്നു തന്നെ ജയിച്ചുകയറി. 

എല്ലാത്തവണയും ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. 2004ല്‍ അവസാനമായി ജയിച്ച മത്സരത്തിലെ ഭൂരിപക്ഷം 2,18,375. 1991ലെ പോലെ 1996ലും രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ വാജ്‌പേയിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ലഖ്‌നോയ്‌ക്കുപുറമെ ഗുജറാത്തിലെ ഗാന്ധിനഗര്‍ ആയിരുന്നു രണ്ടാമത് മണ്ഡലം. എല്‍.കെ. അദ്വാനിയുടെ സിറ്റിങ് സീറ്റായിരുന്നു രണ്ടാമത്തെ മണ്ഡലം. ഹവാലാ കേസില്‍ പേരു പരാമര്‍ശിക്കപ്പെട്ടതിനാല്‍ താന്‍ മത്സരത്തിനില്ലെന്ന് അദ്വാനി പ്രഖ്യാപിച്ചതിനാലാണ് വാജ്‌പേയിക്ക് അവിടെ മത്സരിക്കേണ്ടിവന്നത്. 1,88,872 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചുവെങ്കിലും ലഖ്‌നോ സീറ്റ് നിലനിര്‍ത്തി ഗാന്ധിനഗര്‍ ഉപേക്ഷിച്ചു.

2005 ഡിസംബറില്‍ മുംബൈയിലെ ശിവജിപാര്‍ക്കില്‍ ബിജെപി സുവര്‍ണജയന്തി റാലിയില്‍ ഇനി താന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് വാജ്‌പേയി പ്രഖ്യാപിച്ചു. പിന്നീട് അധികം താമസിയാതെ ശാരീരിക അവശതമൂലം സജീവരാഷ്‌ട്രീയത്തില്‍ നിന്നുതന്നെ പിന്‍വലിയുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.