Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇകെ സമസ്തയും തള്ളിപ്പറഞ്ഞു;രഹസ്യ ചര്‍ച്ചയില്‍ കുടുങ്ങി ലീഗ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 17, 2019, 10:39 am IST
inKerala

മലപ്പുറം: പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടത്തിയ മുസ്ലിം ലീഗ് നേതൃത്വം മലപ്പുറത്ത് വിയര്‍ക്കുന്നു. അണികള്‍ക്കും ജില്ലയിലെ കോണ്‍ഗ്രസിനുമൊപ്പം മതപണ്ഡിത വിഭാഗമായ ഇകെ സുന്നി നേതൃത്വവും കൂടി രംഗത്തെത്തിയതാണ് ലീഗിനെ പ്രതിരോധത്തിലാക്കിയത്. 

മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളിലും നഗരസഭകളിലും ലീഗിന്റെ അപ്രമാദിത്വത്തിന്റെ പേരില്‍ യുഡിഎഫ് സംവിധാനം നിര്‍ജീവമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസുമായുള്ള പിണക്കം തീര്‍ത്തുവരുന്നതിനിടെയാണ് രഹസ്യചര്‍ച്ചാ വിവാദം. 

പൊന്നാനി മണ്ഡലത്തിലെ അടിയൊഴുക്കുകളാണ് പോപ്പുലര്‍ഫ്രണ്ടുമായി ചങ്ങാത്തം കൂടാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളാണ് ഇതിന് വേദിയൊരുക്കിയതെങ്കിലും ജില്ലയിലെ കോണ്‍ഗ്രസുകാര്‍ ആരും അറിഞ്ഞിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളെ കണ്ടത് യാദൃച്ഛികമായാണെന്ന് കഴിഞ്ഞ ദിവസവും ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും സംയുക്ത പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയില്‍ പറഞ്ഞിരുന്നു.

എസ്ഡിപിഐയുമായി ലീഗിന് രഹസ്യബന്ധമുണ്ടെന്ന് മുമ്പും ആരോപണമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ധാരണയ്‌ക്കുള്ള നീക്കം തെളിവു സഹിതം പുറത്ത് വരുന്നത് ഇത് ആദ്യമാണ്. 2014ലെ കണക്കുപ്രകാരം പൊന്നാനിയില്‍ എസ്ഡിപിഐക്ക് 26,000 വോട്ടുകളുണ്ട്. 2014ല്‍ പൊന്നാനിയില്‍ ഏറെ വിയര്‍ത്താണ് ബഷീര്‍ വിജയിച്ചത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് വെറും 5986 വോട്ടുകളുടെ ലീഡ് മാത്രമാണ് യുഡിഎഫിനുള്ളത്. തൃത്താല, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ സിപിഎം കൂടുതല്‍ വോട്ട് പിടിക്കാനും സാധ്യതയുണ്ട്. തിരൂരങ്ങാടിയും താനൂരും പോലുള്ള ലീഗ് ആധിപത്യ മണ്ഡലങ്ങളിലും പാര്‍ട്ടിയില്‍ അടിയൊഴുക്ക് രൂക്ഷമാണ്. ഇതൊക്കെയാണ് എതിര്‍പ്പുകള്‍ മറികടന്ന് എസ്ഡിപിഐയെ ഒപ്പം നിര്‍ത്താനുള്ള ലീഗ് നീക്കത്തിനു പിന്നില്‍.

മലപ്പുറത്തടക്കം എസ്ഡിപിഐ സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാതിരുന്നതും ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്. എസ്ഡിപിഐ മത്സരിക്കാത്ത 14 മണ്ഡലങ്ങളിലെ വോട്ടുകള്‍ കിട്ടുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് കരുതലോടെയാണ് പ്രതികരിക്കുന്നത്. രഹസ്യചര്‍ച്ച സിപിഎം പ്രചാരണ വിഷയമാക്കിയിട്ടുണ്ടെങ്കിലും എസ്ഡിപിഐയെ പരസ്യമായി തള്ളിപ്പറയാന്‍ അവര്‍ക്കും കഴിയില്ല. മലപ്പുറത്തെ അരഡസനോളം തദ്ദേശ സ്ഥാപനങ്ങള്‍ സിപിഎം ഭരിക്കുന്നത് എസ്ഡിപിഐ പിന്തുണയോടെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.