Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദര്‍ശാധിഷ്ഠിതം വെറും ജല്‍പ്പനങ്ങള്‍

ആദര്‍ശാധിഷ്ഠിതം വെറും ജല്‍പ്പനങ്ങള്‍

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 17, 2019, 05:02 am IST
inKerala

അസാധാരണമായ അത്യുഷ്ണത്തോടൊപ്പം തെരഞ്ഞെടുപ്പ് ചൂടുമായപ്പോള്‍ കേരളം ചുട്ടുപൊള്ളുമെന്നുറപ്പായി. വ്യക്തമായ ത്രികോണമത്സരമെന്ന് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വ്യക്തത വരും മുന്‍പേ ബോധ്യമായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികള്‍ ആധിപത്യം നേടുകയും അരങ്ങ് അടക്കിവാഴുകയും ചെയ്തിരുന്നു. ഇത്തവണ അവഗണിക്കാനോ എഴുതിത്തള്ളാനോ പറ്റാത്ത വിധം ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം ശക്തമാണ്. ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും എന്‍ഡിഎ മത്സരം പ്രവചനാതീതമാക്കിമാറ്റും. ഞങ്ങള്‍ ജയിക്കും എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ല. 

പരാജയഭീതിയിലായ ഇരുമുന്നണികളും ഏത് ചെകുത്താനേയും ഒരുമിച്ചുനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. അതിന്റെ ആരംഭം ഇടത് മുന്നണി നേരത്തെതുടങ്ങി. മുസ്ലീംലീഗിന്റെ നിലപാടില്‍ മൃദുവര്‍ഗീയതയെന്നാക്ഷേപിച്ച് തീവ്രവര്‍ഗീയത പ്രഖ്യാപിച്ച് ഉണ്ടായതാണ് നാഷണല്‍ ലീഗ്. പാക്കിസ്ഥാനില്‍ച്ചെന്ന് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ലെന്ന് പരാതിപ്പെടുകയും ഇന്ത്യന്‍ റിപ്പബ്ലിക്ദിനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഇബ്രാഹിം സുലൈമാന്‍ സേട്ട് സ്ഥാപിച്ച ലീഗാണ് ഐഎന്‍എല്‍. അവര്‍ കുറച്ചുകാലമായി മാര്‍ക്‌സിസ്റ്റുകാരോടൊപ്പം നില്‍ക്കുന്നു. ആ കക്ഷിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കി ഉദ്ഘാടനം ചെയ്ത മുന്നണി വിപുലീകരണം തുടരുകയാണ്.

മന്ത്രി കെ.ടി. ജലീല്‍വഴി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മദനിയുടെ പിഡിപിയെയും വശത്താക്കി. ജമാഅത്തെ ഇസ്ലാമിയും നിരോധിത തീവ്ര ഭീകരസംഘടനയായ സിമിയുടെ പ്രവര്‍ത്തകരുടെ സഹായം ഇടതുപക്ഷം ഉറപ്പിച്ചിട്ടുണ്ട്.

ഇടതുമുന്നണി ഇത്രയുമൊക്കെ ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനും ലീഗിനും കയ്യുംകെട്ടിയിരിക്കാന്‍ കഴിയില്ലല്ലൊ. അങ്ങനെയാണ് ഭീകരരാഷ്‌ട്രീയ കക്ഷികളായ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി മുസ്ലീം ലീഗിന്റെ സമുന്നതനേതാക്കള്‍ കൊണ്ടോട്ടിയിലെ ഹോട്ടലില്‍ രഹസ്യചര്‍ച്ച നടത്തിയത്. ഇത് ലീഗിന്റെ മാത്രം തീരുമാനത്തോടെയല്ലെന്ന് വ്യക്തമായി. ലീഗ് നടത്തിയ ചര്‍ച്ചയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. എന്നാല്‍ മുസ്ലീംലീഗ് ചര്‍ച്ചയെ തള്ളിപ്പറയുകയും ചെയ്യുന്നു. 

ലീഗ് നടത്തിയ ചര്‍ച്ചയെ തള്ളിപ്പറയുന്ന സിപിഎം ഇന്ത്യയിലൊരിടത്തും ലീഗുമായി രാഷ്‌ട്രീയസഖ്യം ഉണ്ടാക്കില്ലെന്ന് പറയുന്നുമില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും എതിര്‍ക്കുന്നതായി ഭാവിക്കുന്ന സിപിഎം തമിഴ്‌നാട്ടില്‍ ഇവരുമായി സഖ്യത്തിലാണ്. കോണ്‍ഗ്രസ് മുസ്ലീംലീഗ് കൊടികള്‍ സിപിഎം കൂട്ടിക്കെട്ടിയുള്ള പ്രചാരണം തമിഴ്‌നാട്ടില്‍ തുടങ്ങുകയും ചെയ്തു. പാലക്കാട്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന കോയമ്പത്തൂരില്‍ കോണ്‍ഗ്രസ്സുകാര്‍ സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനാണ് വോട്ട് ചെയ്യേണ്ടത്. മധുരയിലും ഇതുതന്നെ സ്ഥിതി. സിപിഐയ്‌ക്കും ഈ മുന്നണിയില്‍ രണ്ട് സീറ്റുണ്ട്. രാമനാഥപുരത്ത് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും കോണ്‍ഗ്രസും ഡിഎംകെയുമെല്ലാം മുസ്ലീംലീഗിന്റെ ധനാഢ്യന്‍ നവാസ് ഗനിക്കുവേണ്ടി വോട്ടുപിടിക്കുന്ന വിചിത്രസത്യവും വ്യക്തമാകും. കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ആദര്‍ശാധിഷ്ഠിത കൊട്ടിഘോഷിക്കലെല്ലാം വെറും ജല്‍പ്പനങ്ങളെന്ന് ബോധ്യപ്പെടുത്തുന്നതാകും ഈ ലോകസഭാ തെരഞ്ഞെടുപ്പ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.