Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീശാന്തിന് തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 03:44 am IST
in Sports

ന്യൂദല്‍ഹി: മലായാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നു. വാതുവെപ്പ് കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ശ്രീശാന്തിനുള്ള ശിക്ഷ ഇനി ബിസിസിഐയ്‌ക്ക് തീരുമാനിക്കാം. മൂന്ന മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന്് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഇനി പന്ത് ബിസിസിഐയുടെ കോര്‍ട്ടിലാണ്. തീരുമാനം അനുകൂലമായാല്‍ ശ്രീശാന്തിന് വീണ്ടും കളിക്കളത്തിലെത്താനാകും. ശ്രീശാന്തിന്റെ കാര്യം അടുത്ത യോഗത്തില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതി ചെര്‍മാന്‍ വിനോദ് റായ് പറഞ്ഞു.

സുപ്രീംകോടതി വിധി കേട്ടിരിന്നു. ഉത്തരവിന്റെ കോപ്പി ആവശ്യമാണ്. ഇത് കിട്ടിക്കഴിഞ്ഞാല്‍ അടുത്ത യോഗത്തില്‍ ശ്രീശാന്തിന്റെ കാര്യം പരിഗണിക്കുമെന്ന്് വിനോദ് റായ് കൂട്ടിച്ചേര്‍ത്തു. ഈമാസം 18 നാണ് യോഗം. 

ശ്രീശാന്തിന്റെ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ബിസിസിഐ ആക്ടിങ്ങ് പ്രസിഡന്റ് സി.കെ. ഖന്ന പറഞ്ഞു. ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ്് അസോസിയേഷന്‍ ഭരണാധികാരിയുമായിരുന്ന ടി.സി. മാത്യു സുപ്രീം കോടതി സ്വാഗതം ചെയ്തു. വിധിയില്‍ സന്തോഷമുണ്ട്. വിലക്ക് കാരണം ആറു വര്‍ഷം ശ്രീശാന്തിന് നഷ്ടമായി. എന്നിരുന്നാലും വിലക്ക് നീങ്ങിയാല്‍ ശ്രീശാന്തിന് ഇനിയും കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമെന്ന് മാത്യു പറഞ്ഞു.

വാതുവെപ്പ് കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 2013 ലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആറു വര്‍ഷമായി വിലക്ക് തുടരുകയാണ്. 2015ല്‍ പാട്യാല കോടതി വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. ഒത്തുകളിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കോടതി കുറ്റവിമുക്തനാക്കിയത്. 

വിചാരണ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയില്ല. തുടര്‍ന്ന് ശ്രീശാന്ത് ബിസിസിഐക്കെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബഞ്ച്് ശ്രീശാന്തിന് അനുകൂ

ലമായ തീരുമാനമെടുത്തു. തുടര്‍ന്ന് ബിസിസിഐ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ച്് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. ഇതോടെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീശാന്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

തിരിച്ചുവരവിന് പ്രായം പ്രശ്‌നമല്ല; ശ്രീശാന്ത് 

ന്യൂദല്‍ഹി: ലിയാന്‍ഡര്‍ പെയ്‌സിന് നാല്‍പ്പത്തിരണ്ടാം വയസില്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടാന്‍ കഴിഞ്ഞെങ്കില്‍ മുപ്പത്തിയാറു വയസായ തനിക്ക് കുറച്ചുകൂടി ക്രിക്കറ്റ് കളിക്കാനാകുമെന്ന് എസ്. ശ്രീശാന്ത്.

2013ല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. 

ക്രിക്കറ്റിലേക്ക് തിരിച്ചുവരും. ആശ്വാസം നല്‍കുന്ന വിധിയാണ്. ബിസിസിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആറ് വര്‍ഷമായി കളിക്കുന്നില്ല. പരിശീലനം തുടരുന്നുണ്ട്. മൂന്ന് മാസം കാത്തിരിക്കേണ്ടതുണ്ട്. ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ആറ് വര്‍ഷമായി വിലക്ക്. ശിക്ഷ എന്തായാലും അത് ഞാന്‍ പിന്നിട്ടു കഴിഞ്ഞു. അദ്ദേഹം വ്യക്തമാക്കി. 

കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിന് പ്രായം ഒരു പ്രശ്‌നമല്ല. സ്‌കോട്ട്‌ലന്‍ഡില്‍ ക്രിക്കറ്റ് കളിക്കണമെന്ന് മോഹമുണ്ട്. കഴിഞ്ഞവര്‍ഷം സ്‌കോട്ടലന്‍ഡില്‍ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അനുമതി കിട്ടിയില്ല. എറണാകുളത്ത് ക്ലബ്ബ് ക്രിക്കറ്റ്  കളിക്കാനാകുന്നില്ല. ആറു വര്‍ഷമായി ഒന്നാം ക്ലാസ് ക്രിക്കറ്റ്  കളിച്ചിട്ട്. ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്ത് രാജ്യത്തിനായി 27 ടെസ്റ്റും 53 ഏകദിനങ്ങളും പത്ത് ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

പുതിയ വാര്‍ത്തകള്‍

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.